play-sharp-fill
സെബിന്‍ എസ്. കൊട്ടാരത്തിന്  സൈക്കോളജിയില്‍ ഡോക്ടറേറ്റ്

സെബിന്‍ എസ്. കൊട്ടാരത്തിന് സൈക്കോളജിയില്‍ ഡോക്ടറേറ്റ്

സ്വന്തം ലേഖകൻ

കോട്ടയം: സൈക്കോളജിസ്റ്റും ഇന്റര്‍നാഷനല്‍ മോട്ടിവേഷനല്‍ ട്രെയ്‌നറും എഴുത്തുകാരനുമായ ഡോ. സെബിന്‍ എസ്. കൊട്ടാരത്തിന് കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സൈക്കോളജിയില്‍ ഡോക്ടറേറ്റ് ലഭിച്ചു.

കേരള യൂണിവേഴ്‌സിറ്റി സൈക്കോളജി വിഭാഗം മുന്‍ മേധാവി പ്രഫ. ഡോ. എസ്. രാജുവിന്റെ കീഴിലായിരുന്നു പി. എച്ച്. ഡി. ഗവേഷണം. ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി സൈക്കോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ ഡോ. പി. പദ്മകുമാരിയായിരുന്നു എക്‌സ്റ്റേണല്‍ എക്‌സാമിനര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിലെ രണ്ട് പരമോന്നത ദേശീയ ബഹുമതികള്‍ ലഭിച്ചിട്ടുള്ള ഡോ. സെബിനെ, 2000-ല്‍ ധീരതയ്ക്കുള്ള ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ രാഷ്ട്രപതിയുടെ ‘ജീവന്‍ രക്ഷാ പഥക്’ ദേശീയ അവാര്‍ഡ് നല്‍കി രാഷ്ട്രം ആദരിച്ചു. ഈ മികവിനുള്ള അംഗീകാരമായി കേരള സര്‍ക്കാര്‍ ഒരാഴ്ചക്കാലം സ്റ്റേറ്റ് ഗസ്റ്റ് പദവി പ്രഖ്യാപിച്ചു.

മാധ്യമരംഗത്തെ ഇന്ത്യയിലെ പരമോന്നത പുരസ്‌കാരം 2013ല്‍ അന്നത്തെ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരിയില്‍ നിന്ന് ഏറ്റുവാങ്ങി. ഇന്ത്യയിലെ ഏറ്റവും മികച്ച മാധ്യമപ്രവര്‍ത്തകന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരമാണിത്.

ഇംഗ്ലിഷ്, മലയാളം ഭാഷകളിലായി ഇരുപത്തഞ്ചിലേറെ പുസ്തകകങ്ങള്‍ രചിച്ചിട്ടുള്ള ഡോ. സെബിന്‍ 2011ല്‍ അമേരിക്കയില്‍ നിന്ന് ജിഎസ്ഇ ഫെലോഷിപ്പും നേടി. കോളജ് വിദ്യാര്‍ഥിയായിരിക്കെ, ക്യാംപസിലും പുറത്തും നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി, കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും മികച്ച നാഷനല്‍ സര്‍വീസ് സ്‌കീം വൊളന്റിയറിനുള്ള ‘ബെസ്റ്റ് എന്‍എസ്എസ് വൊളന്റിയര്‍’ അവാര്‍ഡ് 1998ല്‍ ലഭിച്ചു.

സൈക്കോളജിയിലും ജേര്‍ണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനിലും വെവ്വേറെ ബിരുദാനന്തര ബിരുദങ്ങളും സൈബര്‍ സൈക്കോളജിയില്‍ എംഫിലും നേടിയിട്ടുള്ള സെബിന്‍ രണ്ടു വര്‍ഷക്കാലം എം. ജി. യൂണിവേഴ്‌സിറ്റി നാഷനല്‍ സര്‍വീസ് സ്‌കീം അഡൈ്വസറി ബോര്‍ഡ് മെംബറായിരുന്നു.

കേരള സര്‍ക്കാരിലെ വിവിധ വകുപ്പുകളിലെ സ്‌പെഷല്‍ സെക്രട്ടറിമാരും അഡീഷനല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഇ-ഗവേണന്‍സിന്റെ ഭാഗമായി ചേയ്ഞ്ച് മാനേജ്‌മെന്റ് ട്രെയ്‌നിംഗ് നല്‍കാന്‍ കേരള സര്‍ക്കാര്‍ ഇദ്ദേഹത്തെ തിരഞ്ഞെടുത്തത് ഡോ. സെബിന്റെ മികവിനുള്ള അംഗീകാരമാണ്.

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളിലെ ഡപ്യൂട്ടി റജിസ്ട്രാര്‍മാര്‍ക്കായി കേരള ഹയര്‍ എജ്യൂക്കേഷന്‍ കൗസില്‍ നടത്തിയ എംപ്ലോയബിലിറ്റി സ്‌കില്‍ മാനേജ്‌മെന്റ് ട്രെയ്‌നിംഗിനും നേതൃത്വം നല്‍കിയത് ഡോ. സെബിന്‍ ആയിരുന്നു. ഇന്ത്യക്കു പുറമേ അമേരിക്കയും ജര്‍മനിയും മലേഷ്യയുമുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ മോട്ടിവേഷനല്‍ ട്രെയ്‌നിംഗ് പ്രോഗ്രാമുകള്‍ നയിച്ചിട്ടുണ്ട്.

മലയാളികളെ ജീവിതവിജയത്തിലേക്കും സന്തോഷത്തിലേക്കും നയിക്കുകയെ ലക്ഷ്യത്തോടെ ‘സെബിന്‍ എസ്. കൊട്ടാരം’ എന്ന പേരില്‍ ആരംഭിച്ച സൗജന്യ യൂട്യൂബ് ചാനലിനും ലക്ഷക്കണക്കിന് പ്രേക്ഷകരാണുള്ളത്.
മിറ്റി എസ്. കൊട്ടാരമാണ് ഭാര്യ. മക്കള്‍- ദിയ, ഷോണ്‍. ചങ്ങനാശേരി തുരുത്തി സ്വദേശിയാണ്.