Spread the love

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയാതെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന സ്ഥാനാർഥി നിർണയത്തിലെ തർക്കം മൂലമാണ് ചർച്ച തുടരാൻ കഴിയാത്തത്.
തീരുമാനം അനന്തമായി നീളുന്നതില്‍ ജോസഫ് ഗ്രൂപ്പിലും അത്യപ്തി നിലനില്‍ക്കുന്നുണ്ട്.

video
play-sharp-fill

അതേസമയം മാണി വിഭാഗത്തിൻ്റെ സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിലേക്കെത്തി.
കേരള രാഷ്ട്രീയത്തില്‍ മുന്നണി ചർച്ചകള്‍ സജീവമാകുമ്പോള്‍ മാണി വിഭാഗം തങ്ങളുടെ സ്ഥാനാർത്ഥി നിർണ്ണയ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങിയിട്ടുണ്ട്.

എന്നാല്‍, സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയാതെ ജോസഫ് വിഭാഗം ഇപ്പോ‍ഴും പ്രതിസന്ധിയിലാണ്. ചർച്ചകള്‍ അനന്തമായി നീളുന്നതില്‍ ജോസഫ് ഗ്രൂപ്പിനുള്ളില്‍ കടുത്ത അതൃപ്തി രൂപപ്പെട്ടിട്ടുണ്ട്.
രൂപത അനാവശ്യമായി കോണ്‍ഗ്രസിന്റെ കാര്യങ്ങളില്‍ ഇടപെടുന്നുവെന്ന് വിമർശനം, സീറ്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസിനുള്ളിലെ സ്ഥാനാർത്ഥി തർക്കം തന്നെയാണ് മുന്നണി ചർച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തതിനുള്ള കാരണം. ചർച്ചകള്‍ ബോധപൂർവ്വം നീട്ടിക്കൊണ്ട് ജോസഫ് വിഭാഗത്തിന്റെ നാല് സീറ്റുകള്‍ ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം നടത്തുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. സീറ്റ് വിഭജനത്തിലെ ഈ അനിശ്ചിതത്വം യുഡിഎഫിനുള്ളില്‍ വരും ദിവസങ്ങളില്‍ വലിയ ചർച്ചകള്‍ക്ക് വഴിതെളിച്ചേക്കും.