video
play-sharp-fill

എസ് ഡി പി ഐ ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ നാളെ

എസ് ഡി പി ഐ ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ നാളെ

Spread the love

ഏറ്റുമാനൂർ :എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രയുടെ പ്രചരണാർത്ഥം ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് ബഷീർ ഇല്ലിക്കൽ നയിക്കുന്ന വാഹന ജാഥ നാളെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 9:30 ന് കാരിത്താസ് ജംഗ്ഷനിൽ ജില്ലാ ജോയിന്റ് സെക്രട്ടറി അഫ്സൽ പി എ ഉദ്ഘാടനം ചെയ്യും.തുടർന്ന് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ഡലം നേതൃത്വങ്ങൾ അഭിസംബോധന ചെയ്തു സംസാരിക്കും.വൈകിട്ട് ഏഴിന് കുമ്മനം കുളപ്പുര കവലയിൽ സമാപനസമ്മേളനം എസ് ഡി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി 14 ന് കാസർകോട് നിന്ന് ആരംഭിച്ച സംസ്ഥാന ജാഥ മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് സമാപിക്കും.ജില്ലയിലെ പര്യടനം 26ന് വൈകിട്ട് മൂന്നിന് ഏറ്റുമാനൂരിൽ നിന്നാരംഭിച്ച് എംസി റോഡ് വഴി വൈകിട്ട് ഏഴിന് പെരുന്ന ബസ് സ്റ്റാൻഡിൽ സമാപിക്കും.