video
play-sharp-fill

‘ഷോ കാണിക്കാതെയും പാമ്പിനെ പിടിക്കാം’; മുര്‍ഖന്‍ പാമ്പിനെ പിടികൂടാന്‍ എടുത്തത് വെറും രണ്ട് മിനിറ്റില്‍ താഴെ മാത്രം; മാതൃകയായി വനം വകുപ്പ് ഉദ്യോഗസ്ഥ

‘ഷോ കാണിക്കാതെയും പാമ്പിനെ പിടിക്കാം’; മുര്‍ഖന്‍ പാമ്പിനെ പിടികൂടാന്‍ എടുത്തത് വെറും രണ്ട് മിനിറ്റില്‍ താഴെ മാത്രം; മാതൃകയായി വനം വകുപ്പ് ഉദ്യോഗസ്ഥ

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: മുര്‍ഖന്‍ പാമ്പിനെ പിടികൂടാന്‍ എടുത്തത് വെറും രണ്ട് മിനിറ്റില്‍ താഴെ മാത്രം.

കാട്ടാക്കട, വെള്ളനാട് പുനലാല്‍ ഐസക്കിന്റെ വീട്ടുവളപ്പില്‍ കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനെയാണ് വനം വകുപ്പ് ശാസ്ത്രീയമായി കൂട്ടിലാക്കിയത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് മൂര്‍ഖനെ കണ്ട വിവരം വനം വകുപ്പിന്റെ പരുത്തിപ്പള്ളി റേഞ്ച്‌ ഓഫീസില്‍ വിവരം ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ വനം വകുപ്പിന്റെ റാപിഡ് റെസ്‌പോണ്‍സ് സംഘത്തില്‍പെട്ട ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രോഷ്ണി സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

വനം വകുപ്പ് നിഷ്‌കർഷിച്ചിരിക്കുന്ന ശാസ്ത്രീയമായ രീതിയില്‍ സര്‍പ്പയില്‍ വിവരം അറിയിച്ചാണ് പാമ്പിനെ പിടികൂടിയത്. പിടികൂടിയ പാമ്പിനെ വനത്തിനുള്ളിലേക്ക് തുറന്ന് വിടും.

ചൂടുകാലമായതിനാലും, പാമ്പുകളുടെ പ്രജനന കാലം ആയതിനാലും നാട്ടിന്‍ പ്രദേശങ്ങളില്‍ ധാരാളം പാമ്പുകളെ കണ്ടു വരാറുണ്ട്.

പാമ്പുകളെ കാണുന്നത് വനം വകുപ്പില്‍ അറിയിച്ചാല്‍ അപ്പോള്‍ തന്നെ ലൈസന്‍സ് നല്‍കിയിട്ടുള്ള റെസ്‌ക്യൂര്‍മാര്‍ സ്ഥലത്ത് എത്തി പിടികൂടുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

എന്നാല്‍ ഇത്തരത്തില്‍ കണ്ടെത്തുന്ന പാമ്പുകളെ ഏതെങ്കിലും രീതിയില്‍ മുറിവേല്‍പ്പിക്കുകയോ കൊല്ലുകയോ ചെയ്താല്‍ കുറ്റകരമെന്നും വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നു.