video
play-sharp-fill
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ച്‌ യുവതി; ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ പുറത്തുവിടണമെന്ന് ആവശ്യം

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ച്‌ യുവതി; ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ പുറത്തുവിടണമെന്ന് ആവശ്യം

സ്വന്തം ലേഖിക

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് മുന്‍പില്‍ അനിശ്ചിത കാല സമരം ആരംഭിച്ച്‌ ഹര്‍ഷിന.

ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ പുറത്തുവിടണമെന്നാണ് യുവതിയുടെ ആവശ്യം. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ നല്‍കിയ ഉറപ്പ് പാഴായെന്ന് ആരോപിച്ചാണ് സമരം നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച സൂചന നിരാഹാര സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അനിശ്ചിത കാല സമരം ആരംഭിച്ചിരിക്കുന്നത്.

യുവതിയുടെ പരാതിയില്‍ വിശദമായ അന്വേഷണം നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് വിദഗ്ധ കമ്മിറ്റിയെ രൂപവത്കരിച്ചത്. ഇതിന് പുറമേയാണ് ഫൊറന്‍സിക് പരിശോധന നടത്തിയതും.

കഴിഞ്ഞയാഴ്ച ഫൊറന്‍സിക് പരിശോധനാഫലം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധസമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് മെഡിക്കല്‍വിദ്യാഭ്യാസ ഡയറക്ടര്‍ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ലഭിച്ചില്ലെന്നാണ് ഓഫീസില്‍ നിന്നറിയിച്ചതെന്നാണ് ഹര്‍ഷിന പറയുന്നത്.

2017 നവംബര്‍ മുപ്പതിനായിരുന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന മൂന്നാമത്തെ പ്രസവശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ചത്. കഴിഞ്ഞവര്‍ഷം ഈ ആശുപത്രിയില്‍ തന്നെ നടന്ന ശസ്ത്രക്രിയയിലൂടെയാണ് കത്രിക പുറത്തെടുത്തത്.

സംഭവത്തില്‍ കഴിഞ്ഞ അഞ്ചുമാസമായി ആരോഗ്യവകുപ്പ് അന്വേഷണം നടത്തിവരുകയാണ്. തുടര്‍ന്നാണ് യുവതിയുടെ പരാതിയിന്മേല്‍ മന്ത്രിയുടെ നിര്‍ദേശപ്രകാരം വിദഗ്ധസമിതിയെ രൂപവത്കരിച്ചത്.