play-sharp-fill
സ്‌കൂളിൽ പാമ്പുകളെ കൊണ്ടുവന്ന് ടിക്കറ്റ് വച്ച് പ്രദർശനം നടത്തി ; വനംവകുപ്പ് എത്തിയതോടെ യുവാക്കൾ മുങ്ങി

സ്‌കൂളിൽ പാമ്പുകളെ കൊണ്ടുവന്ന് ടിക്കറ്റ് വച്ച് പ്രദർശനം നടത്തി ; വനംവകുപ്പ് എത്തിയതോടെ യുവാക്കൾ മുങ്ങി

സ്വന്തം ലേഖകൻ

കോഴിക്കോട് : സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പാമ്പുകളെ കൊണ്ടുവന്ന് ടിക്കറ്റ് വച്ച് പ്രദർശനം നടത്തി.വനം വകുപ്പ് സ്ഥലത്തെത്തിയതോടെ യുവാക്കൾ മുങ്ങി. മലപ്പുറം സ്വദേശി ഷെഫീഖും സഹായിയുമാണ് വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രദർശനത്തിനായി പാമ്പുകളെ കൊണ്ടുവന്നത്.

മൂർഖൻ പാമ്പും, പെരുമ്പാമ്പ്, അണലി,ചേര,നീർക്കോലി എന്നിവ അടക്കമുള്ള ഇഴ ജന്തുക്കളെവെച്ചായിരുന്നു പ്രദർശനം.സ്‌കൂളിൽ ഇത്തരമൊരു പ്രദർശനം നടത്തുന്ന വിവരം അറിഞ്ഞ് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ നീതുവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് സംഭവസ്ഥലത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

10 മൂർഖൻ പാമ്പുകളും,പെരുമ്പാമ്പ്,അണലി,ചേര,നീർക്കോലി എന്നിവ അടക്കമുള്ള 14 പാമ്പുകളെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.അവയെ ഉൾവനത്തിൽ തുറന്നു വിടുമെന്നും അധികൃതർ അറിയിച്ചു.

പ്രദർശനം നടത്തിയ ഭാരവാഹികളുടെ പേരിലും കേസെടുത്തിട്ടുണ്ട്. ബോധവത്കരണം നൽകുകയെന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇത് കുറ്റകരമെന്ന് അറിഞ്ഞില്ലെന്നുമാണ് സംഘാടകർ വനം വകുപ്പ് അധികൃതർക്കു നൽകിയ വിശദീകരണം.