play-sharp-fill
അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസി.എഞ്ചിനീയർ പിടിയിൽ: കൈക്കൂലിക്കാരനെ വിജിലൻസ് പൊക്കിയത് വീട്ടിൽ നിന്ന്; റോഡു നിർമ്മാണത്തിന് കരാറുകാരെ പിഴിഞ്ഞത്  നഗരസഭ ഉദ്യോഗസ്ഥൻ

അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ അസി.എഞ്ചിനീയർ പിടിയിൽ: കൈക്കൂലിക്കാരനെ വിജിലൻസ് പൊക്കിയത് വീട്ടിൽ നിന്ന്; റോഡു നിർമ്മാണത്തിന് കരാറുകാരെ പിഴിഞ്ഞത് നഗരസഭ ഉദ്യോഗസ്ഥൻ

  1. ജി.കെ വിവേക്

കായംകുളം: അരലക്ഷം രൂപ കൈക്കുലി വാങ്ങുന്നതിനിടെ നഗരസഭ എഞ്ചിനീയർ് വിജിലൻസിന്റെ പൂട്ട്. സ്വന്തം വീടിനുള്ളിൽ വച്ച് കൈക്കുലിത്തുക കൈപ്പറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കായംകുളം നഗരസഭയിലെ ഉദ്യോഗസ്ഥനെ വിജിലൻസ് സംഘം പൂട്ടിയത്. റോഡ് നിർമ്മാണത്തിനുള്ള പേപ്പറുകൾ ശരിയാക്കി നൽകുന്നതിനായാണ് ഇയാൾ കൈക്കൂലിവാങ്ങിയതെന്ന് വിജിലൻസ് സംഘം അറിയിച്ചു. കായംകുളം നഗരസഭയിലെ അസി.എഞ്ചിനീയർ ആലപ്പുഴ പുതുപ്പള്ളി കരയിൽ രോഹിണി നിലയം വീട്ടിൽ രഘു (51)വാണ് വിജിലൻസ് സംഘം ഒരുക്കിയ കെണിയിൽ കുടുങ്ങിയത്.

നഗരസഭയിലെ കരാറുകാരനോടു റോഡു നിർമ്മാണവുമായി ബന്ധപ്പെട്ട പേപ്പറുകൾ ശരിയാക്കി നൽകാൻ രഘു കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. അരലക്ഷം രൂപയാണ് ഇതിനായി ഇയാൾ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. മാസങ്ങളോളം ഈ പേപ്പറുകൾ വൈകിപ്പിച്ച രഘു, പണം നൽകിയെങ്കിൽ മാത്രമേ റോഡ് നിർമ്മാണത്തിനുള്ള പേപ്പറുകൾ ശരിയാക്കുകയും, ബിൽ പാസാക്കുകയും ചെയ്യൂ എന്നു നിലപാട് എടുത്തിരുന്നതായും വിജിലൻസ് സംഘത്തിന് പരാതി ലഭിച്ചിരുന്നു. ഇതേ തുടർന്ന് കരാറുകാരൻ കോട്ടയം റേഞ്ച് വിജിലൻസ് ആൻഡ് ആൻഡി കറപ്ഷൻസ് ബ്യൂറോ എസ്.പി വി.ജി വിനോദ്കുമാറിനെ സമീപിച്ച് പരാതി നൽകിയിരുന്നു.


ഇതേ തുടർന്ന് വിജിലൻസ് കോട്ടയം – ആലപ്പുഴ യൂണിറ്റിലെ ഉദ്യോഗസ്ഥ സംഘം പ്രേത്യേക പദ്ധതി തയ്യാറാക്കുകയായിരുന്നു. ഫിനോഫ്തലിൽ പൗഡർ പുരട്ടിയ നോട്ട് കരാറുകാരന്റെ കൈവശം നൽകിയ വിജിലൻസ് സംഘം, കരാറുകാരനെക്കൊണ്ട് ഉദ്യോഗസ്ഥനെ ഫോണിൽ വിളിപ്പിച്ചു. വിജിലൻസുകാരുടെ ശല്യം ഓഫിസിൽ ഉണ്ടാകുമെന്നും വീട്ടിലെത്തി പണം നൽകിയാൽ മതിയെന്നും ഉദ്യോഗസ്ഥൻ നിലപാട് എടുത്തു. ഇത് അനുസരിച്ചാണ് ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ കരാറുകാരൻ, എഞ്ചിനീയറുടെ വീട്ടിൽ എത്തിയത്. തുടർന്ന്, കരാറുകാരൻ പണം നൽകിയ ശേഷം പുറത്തേയ്ക്കിറങ്ങിയതും, ഡിവൈ.എസ്.പി വിശ്വനാഥൻ, ഇൻസ്‌പെക്ടർ റിജോ പി.ജോസഫ്, എസ്.ഐ വിൻസന്റ് കെ.മാത്യു, എ.എസ്.ഐമാരായ തുളസീധരക്കുറുപ്പ്, സ്റ്റാൻലി, സുരേഷ്‌കുമാർ, ബെന്നി എന്നിവരും ആലപ്പുഴയിൽ നിന്നുള്ള വിജിലൻസ് ഉദ്യോഗസ്ഥ സംഘവും വീടിനുള്ളിലേയ്ക്കു കയറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഞ്ചിനീയറുടെ പക്കൽ നിന്നും ഫിനോഫ്തലിൻ പൗഡർ പുരട്ടിയ അരലക്ഷം രൂപയുടെ നോട്ടുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു. ഇയാളെ വൈകിട്ടോടെ വിജിലൻസ് കോടതിയിൽ ഹാജരാക്കും. സ്ഥിരം പ്രശ്‌നക്കാരനായ എഞ്ചിനീയർക്കെതിരെ നേരത്തെ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഈ പരാതികളിൽ വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ ഇയാൾ കൈക്കൂലിക്കേസിൽ പിടിയിലാകുന്നത്. കൈക്കൂലിക്കേസിൽ അറസ്റ്റിലായതോടെ ഇയാളെ ഉടൻ സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്യും.