
തിരുവനന്തപുരം: സ്‌കൂൾ ഫിറ്റ്നസുമായി ബന്ധപ്പെട്ട് നടപടികൾ ലഘൂകരിക്കും.
ഇന്നലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന കലക്ടർമാരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്.
നിലവിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ആൻഡ് റെസ്‌ക്യൂ, ആരോഗ്യ, വനം-വന്യജീവി മോട്ടോർ വാഹന വകുപ്പുകളുടെ അനുമതി ലഭിച്ചശേഷമാണ് സ്‌കൂളുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമയപരിധി പരിഗണിച്ച് നിർബന്ധമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് മുൻഗണന നൽകി പുതിയ സർക്കുലർ പുറത്തിറക്കാനുള്ള നിർദ്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് യോഗത്തിൽ മുന്നോട്ടുവച്ചു.
സുരക്ഷാ കാര്യങ്ങളിൽ ഇളവുണ്ടാകരുതെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.
അടുത്ത രണ്ടാഴ്ച സ്‌കൂളുകളുടെ തയാറെടുപ്പുകൾ കലക്ടർ നിരീക്ഷിക്കണമെന്നും ആവശ്യമായിടത്ത് അപ്രതീക്ഷിത പരിശോധനകൾ നടത്തണമെന്നും ചീഫ് സെക്രട്ടറി നിർദേശിച്ചു.
മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി സ്‌കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അഞ്ച് പ്രധാന വകുപ്പുകളുടെ വെരിഫിക്കേഷൻ റിപ്പോർട്ട് ഹാജരാക്കണമെന്ന നിബന്ധന സ്‌കൂൾ അധികൃതർക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
മിക്ക സ്‌കൂളുകൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി കലക്ടർമാരുടെ യോഗം വിളിച്ചത്.







