‘സ്കൂള്‍ പരീക്ഷകള്‍ നടക്കും’; ഒമിക്രോണ്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

‘സ്കൂള്‍ പരീക്ഷകള്‍ നടക്കും’; ഒമിക്രോണ്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി.

ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് സ്കൂള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും തീരുമാനമെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒമിക്രോണ്‍ കേരളത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അതിനാല്‍ പരീക്ഷ ഉള്‍പ്പെടെയുളള കാര്യങ്ങളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി അറിയിച്ചു.

കേരളത്തില്‍ ഇതുവരെ 65 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഇവരില്‍ കൂടുതല്‍ പേരും വിദേശത്ത് നിന്നും നാട്ടിലെത്തിയവരാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ചിലര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

961 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. ഏറ്റവുമധികം രോഗബാധിതര്‍ ഡൽഹിയിലാണ്.

263 ഒമിക്രോണ്‍ കേസുകളാണ് ഡൽഹിയിലുള്ളത്. രണ്ടാമത് മഹാരാഷ്ട്രയാണ്. 262 രോഗികളാണ് മഹാരാഷ്ട്രയില്‍.
പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് കേരളം.