video
play-sharp-fill

സ്കൂളിന്റെ വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ നിന്നും പാമ്പുകടിയേറ്റു;  പാചകത്തൊഴിലാളിയായ വീട്ടമ്മ മരിച്ചു

സ്കൂളിന്റെ വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ നിന്നും പാമ്പുകടിയേറ്റു; പാചകത്തൊഴിലാളിയായ വീട്ടമ്മ മരിച്ചു

Spread the love

പാലക്കാട്: വീടിനോടു ചേര്‍ന്നുള്ള വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ട വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പുഞ്ചപ്പാടം എയുപി സ്‌കൂളിലെ പാചകത്തൊഴിലാളിയായ തരവത്ത് ഭാര്‍ഗവിയാണ് (69) മരിച്ചത്.

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഭാര്‍ഗവിക്ക് പാമ്പു കടിയേറ്റത്. പശുവിന് നല്‍കാനുള്ള പച്ചക്കറി അവശിഷ്ടം ശേഖരിക്കാന്‍ പഴയ പ്ലാസ്റ്റിക് സഞ്ചികള്‍ സൂക്ഷിച്ചിരുന്ന സഞ്ചിയില്‍ കൈയിട്ടതായിരുന്നു. മൂര്‍ഖനാണ് കടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പാമ്പിനെ പിടികൂടാനായില്ല.

കടിയേറ്റ ഉടന്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഭാര്‍ഗവിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിക്കുംമുമ്പ് ബോധം നഷ്ടമായിരുന്നു. 36 വര്‍ഷമായി പുഞ്ചപ്പാടം സ്‌കൂളിലെ പാചകത്തൊഴിലാളിയാണ് മരിച്ച ഭാര്‍ഗവി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group