Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ആലപ്പുഴ: മോട്ടര്‍ വാഹന വകുപ്പ് സ്കൂള്‍- കോളജ് ബസുകളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 4,78,800 രൂപ പിഴ ഈടാക്കി.

നിയമം ലംഘിച്ച്‌ വിദ്യാര്‍ഥികളുമായി യാത്ര നടത്തിയതിന് 256 വാഹനങ്ങള്‍ക്കെതിരെയാണു നടപടിയെടുത്തത്. 76 വാഹനങ്ങളില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ ആര്‍ടിഒ സജിപ്രസാദ്, എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ കെ.സി.ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 7.30 മുതല്‍ 10 വരെയായിരുന്നു പരിശോധന.

‌പരിശോധനയില്‍ സീറ്റിങ് പരിധിയില്‍ കൂടുതല്‍ കുട്ടികളെ കയറ്റുന്നതായും നിശ്ചിത യോഗ്യതയില്ലാത്ത ജീവനക്കാരെ ബസുകളില്‍ ജോലിക്ക് നിയമിക്കുന്നതായും കണ്ടെത്തി. തീരെ മോശമായ അവസ്ഥയില്‍ സര്‍വീസ് നടത്തിയ വാഹനത്തിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി.

ഓരോ താലൂക്കിലും ഒരു മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും (എംവിഐ) രണ്ട് അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും (എഎംവിഐ) അടങ്ങുന്ന സ്ക്വാഡുകളാണ് പരിശോധന നടത്തിയതെന്ന് ആലപ്പുഴ ആര്‍ടിഒ സജിപ്രസാദ് പറഞ്ഞു.