ആനയെ മാറ്റിക്കെട്ടിയതിനെ ചൊല്ലി തര്‍ക്കം; മൂന്നാര്‍ ആനസവാരി കേന്ദ്രത്തിലെ ജീവനക്കാരനെ കുത്തി കൊലപ്പെടുത്തി; സഹപ്രവര്‍ത്തകൻ അറസ്റ്റിൽ
സ്വന്തം ലേഖിക
മൂന്നാര്‍: മൂന്നാറിലെ ആനസവാരി കേന്ദ്രത്തില്‍ യുവാവിനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തി.
ജീവനക്കാരനായ തൃശൂര്‍ സ്വദേശി ബിമല്‍ ആണ് കൊല്ലപ്പെട്ടത്.
32 വയസായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആനയെ മാറ്റിക്കെട്ടിയതിലെ തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനായ മണികണ്ഠനെ അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെയാണ് ബിമലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആനയെ പരിപാലിക്കുന്നതിനെ ചൊല്ലി ഇരുവരും തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടു.
വഴക്ക് അക്രമാസക്തമായതോടെ ബിമലിനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് മണികണ്ഠന്‍ പൊലീസില്‍ മൊഴി നല്‍കി.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടത്താന്‍ മണികണ്ഠനെ ആരെങ്കിലും സഹായിച്ചുട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നു.
മണികണ്ഠന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് പറഞ്ഞു.