
സൗജന്യ പാഠപുസ്തകവും യൂണിഫോമും ഉച്ചഭക്ഷണവും കുട്ടികളുടെ അവകാശം; സാമ്പത്തിക വര്‍ഷം സ്‌കൂള്‍ യൂണിഫോം അലവന്‍സ് പദ്ധതിക്കായ് 80 കോടി 34 ലക്ഷം രൂപ അനുവദിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സൗജന്യ പാഠപുസ്തകം, സൗജന്യ യൂണിഫോം, സൗജന്യ ഉച്ചഭക്ഷണം എന്നിവ 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ അവകാശമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി.
2024- 25 സാമ്പത്തിക വര്‍ഷം സ്‌കൂള്‍ യൂണിഫോം അലവന്‍സ് പദ്ധതിക്കായ് 80 കോടി 34 ലക്ഷം രൂപ (80,34,00,000) യാണ് അനുവദിച്ചതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
അലവന്‍സ് ഇനത്തില്‍ 1 മുതല്‍ 8 വരെയുള്ള 13,16,921 കുട്ടികള്‍ക്ക് അറുന്നൂറ് രൂപ ക്രമത്തില്‍ 79 കോടി രൂപ അനുവദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൗജന്യ യൂണിഫോം പദ്ധതി ആദ്യമായി ആരംഭിച്ചത് 2013- 14 അധ്യയന വര്‍ഷത്തിലാണ്. 82 കോടിയുടെ പദ്ധതിയായാണ് ഇതിന് തുടക്കം കുറിച്ചത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും എപിഎല്‍ വിഭാഗം ഒഴികെയുള്ള ആണ്‍കുട്ടികള്‍ക്കുമാണ് സൗജന്യ യൂണിഫോം പദ്ധതിക്കായി കേന്ദ്ര ഗവണ്‍മെന്റ് പദ്ധതി വിഹിതം അനുവദിച്ച് തുടങ്ങിയത്.
2014- 15 വര്‍ഷം മുതല്‍ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതി വിഹിതം നല്‍കാത്ത സര്‍ക്കാര്‍ സ്‌കൂളുകളിലെ 1 മുതല്‍ 8 വരെ ക്ലാസുകളിലെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും അതോടൊപ്പം എയ്ഡഡ് സ്‌കൂളുകളിലെ 1 മുതല്‍ 8 വരെ ക്ലാ0സുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ യൂണിഫോം പദ്ധതിക്കായി പദ്ധതി വിഹിതം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു തുടങ്ങി.