Spread the love

ഡൽഹി: സുപ്രീം കോടതിയില്‍ ജോലി നേടാന്‍ അവസരം. സൂപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ സീനിയര്‍ & ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്‍റ് കം പ്രോഗ്രാമര്‍ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്.

video
play-sharp-fill

ആകെ 26 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 27ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുപ്രീം കോടതി ഓഫ് ഇന്ത്യയില്‍ സീനിയര്‍ & ജൂനിയര്‍ കോര്‍ട്ട് പ്രോഗ്രാമര്‍ റിക്രൂട്ട്‌മെന്റ്. ആകെ 26 ഒഴിവുകള്‍. കേന്ദ്ര ഗവണ്‍മെന്റ് (ഗ്രൂപ്പ് B, നോണ്‍ ഗസ്റ്റഡ്) നിയമനമാണ് നടക്കുന്നത്.

സീനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് കം സീനിയര്‍ പ്രോഗ്രാമര്‍ = 06 ഒഴിവ്

ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് കം ജൂനിയര്‍ പ്രോഗ്രാമര്‍ = 20 ഒഴിവ്

പ്രായപരിധി

സീനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് കം സീനിയര്‍ പ്രോഗ്രാമര്‍ = 18 വയസിനും 35 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ 02.04.1990നും 01.04.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം.

ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് കം ജൂനിയര്‍ പ്രോഗ്രാമര്‍ = 18നും 30നും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. 02.04.1995നും 01.04.2007നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

ശമ്പളം

സീനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് കം സീനിയര്‍ പ്രോഗ്രാമര്‍ = ലെവല്‍ 8 (47,600 രൂപയാണ് അടിസ്ഥാന ശമ്പളം.

ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് കം ജൂനിയര്‍ പ്രോഗ്രാമര്‍ = ലെവല്‍ 6 (35,400 രൂപയാണ് അടിസ്ഥാന ശമ്പളം.

യോഗ്യത

സീനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് കം സീനിയര്‍ പ്രോഗ്രാമര്‍

ബാച്ചിലര്‍ ഓഫ് എഞ്ചിനീയറിങ് (BE)/ ബാച്ചിലര്‍ ഓഫ് ടെക്‌നോളജി (Btec) കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടി യോഗ്യത വേണം. 6 വര്‍ഷത്തെ കമ്പ്യൂട്ടറൈസേഷന്‍ പരിചയം.

അല്ലെങ്കില്‍ എംസിഎ/ എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്. അല്ലെങ്കില്‍ ബിഎസ് സി കമ്ബ്യൂട്ടര്‍ സയന്‍സ്/ ബിസിഎ യോഗ്യതയും, 7 വര്‍ഷത്തെ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്കും അവസരമുണ്ട്.

ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ് കം ജൂനിയര്‍ പ്രോഗ്രാമര്‍

ബിഇ/ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്/ ഐടി അല്ലെങ്കില്‍ ബിഎസ്‌സി കമ്ബ്യൂട്ടര്‍ സയന്‍സ്/ ബിസിഎ.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 1000 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വിമുക്ത ഭടന്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 250 രൂപ മതി.

അപേക്ഷ

താല്‍പര്യമുള്ളവര്‍ സുപ്രീം കോടതി ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. റിക്രൂട്ട്‌മെന്റ് ലിങ്കില്‍ നിന്ന് സീനിയര്‍ ജൂനിയര്‍ കോര്‍ട്ട് പ്രോഗ്രാമര്‍ റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. ശേഷം ഔദ്യോഗിക നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് വിശദമായ നോട്ടിഫിക്കേഷന്‍ വായിച്ച്‌ മനസിലാക്കുക.

യോഗ്യരായവര്‍ Apply Now ബട്ടണ്‍ ക്ലിക് ചെയ്ത് അപേക്ഷ നല്‍കാം.