video
play-sharp-fill

‘ബിരുദധാരികളെ ഇതിലെ ഇതിലെ…’ ; അപ്രന്റീസാകാൻ എസ്ബിഐ വിളിക്കുന്നു; 6160 ഒഴിവുകള്‍; കേരളത്തില്‍ 424 ഒഴിവുകള്‍

‘ബിരുദധാരികളെ ഇതിലെ ഇതിലെ…’ ; അപ്രന്റീസാകാൻ എസ്ബിഐ വിളിക്കുന്നു; 6160 ഒഴിവുകള്‍; കേരളത്തില്‍ 424 ഒഴിവുകള്‍

Spread the love

സ്വന്തം ലേഖകൻ  

ദില്ലി: ബിരുദധാരികള്‍ക്ക് വമ്പൻ തൊഴിലവസരം ഒരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അപ്രന്റിസ് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം എസ്ബിഐ പുറത്തിറക്കി.

6160 തസ്തികകളിലേക്കാണ് നിയമനം. കേരളത്തില്‍ 424 ഒഴിവുകളുണ്ട്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 21 വരെ അപേക്ഷിക്കാം. എസ്ബിഐയുടെ ഔദ്യോഗിക സൈറ്റായ sbi.co.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അംഗീകൃത സര്‍വ്വകലാശാല അല്ലെങ്കില്‍ ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് നേടിയ ബിരുദമാണ് യോഗ്യത. ഒക്ടോബര്‍ അല്ലെങ്കില്‍ നവംബര്‍ മാസങ്ങളില്‍ എഴുത്തുപരീക്ഷ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷിക്കേണ്ടതെങ്ങനെ?

എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://sbi.co.in/. സന്ദര്‍ശിക്കുക.
കരിയര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക, ഒരു പുതിയ പേജ് തുറക്കും.
എസ്ബിഐ അപ്രന്റിസ് അപേക്ഷ ഓണ്‍ലൈൻ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
രജിസ്റ്റര്‍ ചെയ്ത് അക്കൗണ്ടില്‍ ലോഗിൻ ചെയ്യുക.
അപേക്ഷാ ഫോം പൂരിപ്പിച്ച്‌ അപേക്ഷാ ഫീസ് അടയ്ക്കുക.
സബ്മിറ്റ് ചെയ്ത് പേജ് ഡൗണ്‍ലോഡ് ചെയ്യുക.
കോപ്പി സൂക്ഷിക്കുക.

തിരഞ്ഞെടുക്കല്‍ പ്രക്രിയ

പ്രാദേശിക ഭാഷാ പരീക്ഷയും ഓണ്‍ലൈൻ എഴുത്തുപരീക്ഷയും അടിസ്ഥാനപ്പെടുത്തിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. എഴുത്തുപരീക്ഷയില്‍ 100 ചോദ്യങ്ങളുണ്ടാകും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷക്ക് 100 ചോദ്യങ്ങളുണ്ടാകും. പരമാവധി മാര്‍ക്ക് 100 ആണ്. ജനറല്‍ ഇംഗ്ലീഷ് പരീക്ഷ ഒഴികെ, എഴുത്ത് പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ 13 പ്രാദേശിക ഭാഷകളില്‍ ഉണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളില്‍ ചോദ്യങ്ങള്‍ ലഭ്യമാക്കും.

അപേക്ഷാ ഫീസ്

ജനറല്‍/ ഒബിസി/ ഇഡബ്ല്യുഎസ് വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷാ ഫീസ് 300 രൂപയാണ്. എസ് സി/ എസ് ടി / പിഡബ്ല്യുബിഡി വിഭാഗം ഉദ്യോഗാര്‍ഥികളെ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം.