play-sharp-fill
ഹിന്ദു മഹാസഭ നേതാവ് രഞ്ജിത്ത് ബച്ചൻ വെടിയേറ്റ് മരിച്ചു ; കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ്

ഹിന്ദു മഹാസഭ നേതാവ് രഞ്ജിത്ത് ബച്ചൻ വെടിയേറ്റ് മരിച്ചു ; കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് ഹിന്ദു മഹാസഭ നേതാവ് രഞ്ജിത്ത് ബച്ചൻ വെടിയേറ്റ് മരിച്ചു.ഹസ്രത്ത് ഗഞ്ചിലെ ഗ്ലോബ് പാർക്കിന് സമീപം പ്രഭാത സവാരിക്കിടെയിലായിരുന്നു രഞ്ജിത്ത് വെടിലേറ്റ് മരിച്ചത്.ബൈക്കിൽ എത്തിയ കൊലയാളികൾ രഞ്ജിത്തിനെ വെടിവെച്ചതിന് ശേഷം കടന്നു കളയുകയായിരുന്നു. ലക്‌നൗവിലാണ് സംഭവം നടന്നത്.


വെടിേേയറ്റ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിരസിൽ വെടിയേറ്റ രഞ്ജിത്ത് ബച്ചൻ മരണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പ്രഭാത സവാരിക്ക് രഞ്ജിത്തിന്റെ ഒപ്പമുണ്ടായിരുന്ന സഹോദരനും പരിക്കേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group