
ബാത്ത്ടബ്ബിൽ പതയിൽ മുങ്ങി കയ്യിൽ വൈൻ ഗ്ലാസുമായി സാധിക; വൈറലായി ചിത്രങ്ങൾ
സ്വന്തം ലേഖകൻ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പരിചിതയാണ് സാധിക വേണു ഗോപാല്‍. നിരവധി പരമ്പരകളിലും സിനിമകളിലും സാധിക അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സാധിക. സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. സ്ത്രീധന വിഷയത്തിലടക്കം സാധിക പങ്കുവച്ച വാക്കുകള്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഗ്ലാമറസ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ ശ്രദ്ധ നേടുന്നത് സാധികയുടെ ബാത്ത്ടബ്ബ് ഫോട്ടോഷൂട്ടാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാത്ത്ടബ്ബിൽ പതയിൽ മുങ്ങി കിടക്കുന്ന സാധികയെ ആണ് ചിത്രങ്ങളിൽ കാണുന്നത്. സിംപിൾ ലുക്കിലാണ് സാധിക എത്തുന്നത്. ബാത്ത് ടവ്വൽ അണിഞ്ഞ് കയ്യിൽ വൈൻ ഗ്ലാസുമായി ഇരിക്കുന്ന ചിത്രങ്ങളും കൂട്ടത്തിലുണ്ട്.
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ചിത്രങ്ങൾ. നിരവധി പേരാണ് ബോൾഡ് ലുക്കിന് കയ്യടികളുമായി എത്തുന്നത്. എന്നാൽ അതിനൊപ്പം തന്നെ മോശം കമന്റുകളും വരുന്നുണ്ട്. അടുത്തിടെ സാധിക പങ്കുവച്ച സാരി ലുക്കും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.