
തിരുവനന്തപുരം: വി.ഡി. സതീശന് സന്ദര്‍ശിക്കാനെത്തും മുമ്പേ വീട്ടില്‍ നിന്നറങ്ങിപ്പോയി രമേശ് ചെന്നിത്തല. ഗുരുവായൂരില്‍ നിന്നെത്തിയതിന് പിന്നാലെയാണ് ചെന്നിത്തലയെ കാണാന്‍ സതീശന് എത്തുമെന്ന വിവരം അറിഞ്ഞത്.
എന്നാല്‍ ബന്ധുവിനെ കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് ചെന്നിത്തല വീട്ടില്‍ നിന്നിറങ്ങി. ജോസഫ് വാഴയ്ക്കനും അന്‍വര്‍ സാദത്തും ചെന്നിത്തലയെ അനുഗമിച്ചു.
അതേസമയം, രമേശ് ചെന്നിത്തല ഗുരുവായൂരില്‍ നിന്ന് ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തെത്തിയശേഷമാണ് വീണ്ടും പോയത്. ഗുരുവായൂരില്‍ പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ല എന്നായിരുന്നു രമേശിന്റെ പ്രതികരണം.മന്ത്രിസഭയില്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയില്ല.
മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ കെസി ക്യാമ്പും കടുത്ത അതൃപ്തിയിലാണ്. കെസികെതിരെ ആസൂത്രിത നീക്കം നടന്നത് ഹൈക്കമാൻഡിൻ്റെ ശ്രദ്ധയില്‍ പെടുത്തും. ചില കേന്ദ്രങ്ങളില്‍ നിന്ന് ബോധപൂർവമായ വ്യക്തിഹത്യ ശ്രമം നടന്നു. സതീശന് അനുകൂലമാണ് തീരുമാനമെങ്കില്‍ പ്രഖ്യാപനം നീട്ടേണ്ടതില്ലായിരുന്നു. തീരുമാനം അറിയിച്ചത് അവസാനദിനം മാത്രമെന്നും കെസി പക്ഷം പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂർ രാധാകൃഷ്ണനും എം കെ രാഘവനും സതീശനെ കാണാനെത്തി.
എംഎല്‍എമാരായ സനീഷ് കുമാർ ജോസഫ്. ടി സിദ്ധിക്ക്, റോജി എം ജോണ്‍, അൻവർ സാദത്, സേനാപതി വേണു തുടങ്ങിയവർ സതീശനെ കാണാനെത്തി. രമേശ് ചെന്നിത്തല അനുകൂല നേതാക്കള്‍ സതീശനുമായി ചർച്ച നടത്തി. ജോസഫ് വാഴക്കൻ അൻവർ സാദത്ത് എന്നിവരാണ് ചർച്ച നടത്തിയത്.







