video
play-sharp-fill

ചാണ്ടി ഉമ്മൻ വൻ വിജയം നേടും;ലോക്സഭ തെരഞ്ഞെടുപ്പിന് അടിത്തറ പാകുന്ന പ്രചാരണമാണ് നടക്കുന്നത്;ശശി തരൂര്‍

ചാണ്ടി ഉമ്മൻ വൻ വിജയം നേടും;ലോക്സഭ തെരഞ്ഞെടുപ്പിന് അടിത്തറ പാകുന്ന പ്രചാരണമാണ് നടക്കുന്നത്;ശശി തരൂര്‍

Spread the love

സ്വന്തം ലേഖകൻ

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മൻ വൻ വിജയം നേടുമെന്ന് ശശി തരൂര്‍ എംപി. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ചാണ്ടി ഉമ്മന് പിന്നില്‍ ഉണ്ടെന്നും ലോക്സഭ തെരഞ്ഞെടുപ്പിന് അടിത്തറ പാകുന്ന പ്രചാരണമാണ് നടക്കുന്നതെന്നും ശശി തരൂര്‍ എംപി പറഞ്ഞു.ചാണ്ടി ഉമ്മന് വേണ്ടി റോഡ് ഷോ നയിക്കാനായിരുന്നു ഇന്ന് ശശി തരൂര്‍ പുതുപ്പള്ളിയില്‍ എത്തിയത്. അതേസമയം പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങാൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ വാക്പോര് മുറുകുകയാണ്.

വ്യക്തി അധിക്ഷേപങ്ങളെയും സൈബര്‍ ആക്രമണങ്ങളെയും ചൊല്ലിയാണ് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നത്.സൈബര്‍ ആക്രമണവും വേട്ടയാടലും പുതുപ്പള്ളിയില്‍ ഏശില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാല്‍, സൈബര്‍ പ്രചാരണത്തെ തിരുത്താൻ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെന്ന് ജെയ്ക് സി തോമസും തിരിച്ചടിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ വിവാദ ഓഡിയോ സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്നതിനിടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനസ്സാക്ഷിയുടെ കോടതിയില്‍ പരിശുദ്ധനാണെന്ന്‌ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഒരു മകൻ എന്ന നിലയില്‍ പിതാവിന് എല്ലാ ചികിത്സയും നല്‍കിയിട്ടുണ്ട്. സിപിഎം വ്യാജ ഓഡിയോകള്‍ പ്രചരിപ്പിക്കുന്നെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു. യുഡിഎഫ് ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ താൻ ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സൈബര്‍ ആക്രമണത്തിനെതിരെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസും രംഗത്തെത്തി. കോണ്‍ഗ്രസ് നേതൃത്വം സൈബര്‍ ആക്രമണങ്ങളെ തിരുത്താൻ തയ്യാറാകുന്നില്ലെന്ന് ജെയ്ക്ക് സി തോമസ് കുറ്റപ്പെടുത്തി. ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദവുമായി ബന്ധപ്പെട്ട ഓഡിയോ പ്രചാരണത്തിന് പിന്നില്‍ എല്‍ഡിഎഫ് ആണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.