Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചങ്ങനാശ്ശേരി: മന്നം ജയന്തിയോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഇന്ന് നടക്കും.

രാവിലെ പത്തരയക്ക് ശശി തരൂര്‍ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ശശി തരൂര്‍ കോട്ടയം ജില്ലയില്‍ എത്തുന്നത്. കഴിഞ്ഞ തവണത്തെ സന്ദര്‍ശനത്തിനിടെ കാഞ്ഞിരപ്പള്ളി,പാല ബിഷപ്പുമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലും പങ്കെടുത്തു.

വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത കാലത്ത് വലിയ സൗഹൃദത്തിലല്ലാത്ത എന്‍.എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ശശി തരൂരിനെ പൊതുമ്മേളനത്തിന് ക്ഷണിച്ചതിന് പിന്നില്‍ വലിയ രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്.