Spread the love

കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്തയിലെ അലിപൂരിലുള്ള സർക്കാർ കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ 4,000 ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ (ഇവിഎം) കത്തിനശിച്ചു.

video
play-sharp-fill

സൗത്ത് 24 പർഗാനാസ് ജില്ലാ പരിഷത്തിന്റെ ഔദ്യോഗിക കെട്ടിടത്തില്‍ ബുധനാഴ്ച ആരംഭിച്ച തീപിടിത്തത്തില്‍ വിവിപാറ്റുകളും മറ്റ് ഉപകരണങ്ങളും നിരവധി രേഖകളും പൂർണമായും കത്തിനശിച്ചു.

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനുകളാണ് കത്തിയമർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലാണ് ആദ്യം തീപടർന്നതെന്നും പിന്നീട് ഏഴ്, എട്ട്, ഒമ്പത്, പത്ത് നിലകളിലേക്ക് വ്യാപിക്കുകയാരുന്നെന്നും അധികൃതർ പറഞ്ഞു. ഏകദേശം 24 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.