video
play-sharp-fill
‘മഞ്ജു വാര്യര്‍ എന്റെ ഡ്രീം ഗേള്‍’; പുതിയ പോസ്റ്റ് പങ്കുവച്ച്‌ ആറാട്ടണ്ണന്‍

‘മഞ്ജു വാര്യര്‍ എന്റെ ഡ്രീം ഗേള്‍’; പുതിയ പോസ്റ്റ് പങ്കുവച്ച്‌ ആറാട്ടണ്ണന്‍

സ്വന്തം ലേഖകൻ

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ മലയാളികളുടെ ഇടയിൽ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വര്‍ക്കി.

സോഷ്യൽ മീഡിയയില്‍ എപ്പോഴും കളം നിറഞ്ഞുനില്‍ക്കുന്ന വ്യക്തിയായ സന്തോഷ് വർക്കി ആറാട്ടണ്ണന്‍ എന്നാണ് അറിയപ്പെടുന്നതു പോലും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍പ് നിത്യാ മേനോനെ ഇഷ്ടമാണെന്നും കല്ല്യാണം കഴിക്കാന്‍ താല്പര്യമുണ്ടെന്നും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതിന് പിന്നാലെയാണ് സന്തോഷ് വര്‍ക്കി സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയനായി തുടങ്ങിയത്.

ഇപ്പോ‍ഴിതാ ആറാട്ടണ്ണന്‍ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ ഇടം നേടുകയാണ്. “Manju warrier is my dream life partner” എന്നാണ് സന്തോഷ് വര്‍ക്കി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഈ ഫെയ്സ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായിക്ക‍ഴിഞ്ഞു.