video
play-sharp-fill

പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പുരന്ദരദാസനാണ് കർണാടകസംഗീതത്തിന്റെ പിതാവെന്ന് കരുതപ്പെടുന്നു: ത്യാഗരാജ ഭാഗവതർ, മുത്തുസ്വാമിദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവർ കർണ്ണാടകസംഗീതത്തെ സമുജ്ജ്വലമാക്കിയ ത്രിമൂർത്തികളായാണ് ലോകമെങ്ങും ആദരിക്കപ്പെടുന്നത്: ഇന്നത്തെ സംഗീത ദിനത്തിന്റെ വിശേഷങ്ങളിലേക്ക്…

പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പുരന്ദരദാസനാണ് കർണാടകസംഗീതത്തിന്റെ പിതാവെന്ന് കരുതപ്പെടുന്നു: ത്യാഗരാജ ഭാഗവതർ, മുത്തുസ്വാമിദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നിവർ കർണ്ണാടകസംഗീതത്തെ സമുജ്ജ്വലമാക്കിയ ത്രിമൂർത്തികളായാണ് ലോകമെങ്ങും ആദരിക്കപ്പെടുന്നത്: ഇന്നത്തെ സംഗീത ദിനത്തിന്റെ വിശേഷങ്ങളിലേക്ക്…

Spread the love

 

കോട്ടയം: വേദകാലത്തിന്റെ സംഭാവനയാണ് ഭാരതീയ സംഗീതത്തിന്റെ ആത്മാവായ കർണ്ണാടക സംഗീതം. രാഗവും താളവുമാണ് കർണ്ണാടക സംഗീതത്തിന്റെ അടിസ്ഥാന ഭാവങ്ങൾ .

രാഗങ്ങളെ സ്വരങ്ങൾ എന്നാണ് കർണ്ണാടകസംഗീതത്തിൽ വിശേഷിപ്പിക്കാറുള്ളത്. സപ്തസ്വരങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന
ഏഴു സ്വരങ്ങളുടെ
ഭാവ സുരഭിലമായ സംഗമത്തിലൂടെയാണ് കർണ്ണാടക സംഗീതം ശ്രുതിമധുരമായിത്തീരുന്നത്.

പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പുരന്ദരദാസനാണ് കർണാടകസംഗീതത്തിന്റെ പിതാവെന്ന് കരുതപ്പെടുന്നു.
ത്യാഗരാജ ഭാഗവതർ, മുത്തുസ്വാമിദീക്ഷിതർ, ശ്യാമശാസ്ത്രികൾ എന്നീ വാഗ്ഗേയന്മാർ കർണ്ണാടകസംഗീതത്തെ സമുജ്ജ്വലമാക്കിയ
ത്രിമൂർത്തികളായാണ് ലോകമെങ്ങും ആദരിക്കപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ശ്രേണിയിൽ കേരളത്തിന്റെ മഹത്തായ സംഭാവനയായിരുന്നു തിരുവിതാംകൂർ
മഹാരാജാവായിരുന്ന സ്വാതിതിരുനാൾ .

ഭാരതീയ സംഗീതത്തിലെ ഈ മഹാ പ്രതിഭകളെ എല്ലാവരേയും അനുസ്മരിക്കുകയും സംഗീതം പ്രകൃതിയുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രതിപാദിക്കുകയും ചെയ്യുന്ന അതിമനോഹരമായ ഒരു ഗാനം നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് നമ്മുടെ മലയാള ചലച്ചിത്ര ഗാനശാഖയിൽ തേൻമഴയായ് പെയ്തിറങ്ങിയത് സംഗീതപ്രേമികൾ ഓർക്കുന്നുണ്ടായിരിക്കും .

1974 – ൽ പ്രദർശനത്തിനെത്തിയ “സപ്തസ്വരങ്ങൾ ” എന്ന ചിത്രത്തിലെ ഈ അപൂർവ്വ ഗാനം രചിച്ചത് ശ്രീകുമാരൻ തമ്പിയും സംഗീതം പകർന്നത് ദക്ഷിണാമൂർത്തി സ്വാമിയും ആലപിച്ചത് ഭാവഗായകനായ ജയചന്ദ്രനുമായിരുന്നു.

ആ സുന്ദരഗാനത്തിന്റെ വരികളിലേക്ക് നമുക്കൊന്നു കണ്ണോടിക്കാം .

“സ്വാതിതിരുനാളിൻ കാമിനീ
സപ്ത സ്വരസുധാ വാഹിനീ
ത്യാഗരാജനും ദീക്ഷിതരും
ത്യാഗരാജനും ദീക്ഷിതരും
തപസ്സുചെയ്തുണർത്തിയ
സംഗമമോഹിനീ
സ്വാതിതിരുനാളിൻ കാമിനീ
സപ്ത സ്വരസുധാ വാഹിനീ
സ്വാതിതിരുനാളിൻ കാമിനീ

പുരന്ദരദാസന്റെ പുണ്യചിന്തയിൽ പുഷ്പോത്സവങ്ങൾ വിടർത്തിയ രഞ്ജിനീ
രഞ്ജിനീ…
പുരന്ദരദാസന്റെ പുണ്യചിന്തയിൽ പുഷ്പോത്സവങ്ങൾ വിടർത്തിയ രഞ്ജിനീ
ഭക്തമീരതൻ ഭാവനായമുനയിൽ മുഗ്ദകല്ലോലമുയർത്തിയ രാഗിണീ സ്വാതിതിരുനാളിൻ കാമിനീ
സപ്ത സ്വരസുധാ വാഹിനീ
സ്വാതിതിരുനാളിൻ കാമിനീ

പ്രഭാതകാന്തിയും പ്രതലഭംഗിയും
പ്രഫുല്ലനക്ഷത്രവ്യോമവ്യാപ്തിയും
സന്ധ്യാദീപ്തിയും സാഗരശക്തിയും
സംഗീതമേ…
സംഗീതമേ നിന്നിൽ നിർല്ലീനമല്ലോ

(സ്വാതിതിരുനാളിൻ കാമിനി)

ഇന്ന് ലോകസംഗീത ദിനം .
ഓരോ നാടിനും ആ നാടിന്റെ സംസ്ക്കാരവുമായും പ്രകൃതിയുമായും ബന്ധപ്പെട്ട സംഗീതപാരമ്പര്യം ഉണ്ടായിരിക്കും.
പാശ്ചാത്യ സംഗീതവും ആഫ്രിക്കൻ സംഗീതവും
അറബി സംഗീതവുമെല്ലാം നമുക്കിന്ന് സുപരിചിതമാണ്.
ഭാരതീയ സംഗീതത്തിന്റെ മഹത്വം എന്താണെന്ന് “ശങ്കരാഭരണം ” എന്ന ചിത്രത്തിൽ സംഗീതജ്ഞനായ ശങ്കര ശാസ്ത്രികൾ പാശ്ചാത്യ സംഗീതത്തിൽ അഭിരമിക്കുന്ന യുവതലമുറയോട് പറഞ്ഞു കൊടുക്കുന്നുണ്ട്.

വളരെ അഭിമാനത്തോടെ തന്നെ പറയട്ടെ സ്വരരാഗ ഗംഗാപ്രവാഹമായി സപ്തസ്വരങ്ങൾ പൊഴിക്കുന്ന ഭാരതീയ സംഗീതത്തിന്റെ
ഈ പുണ്യഭൂമിയിൽ ജനിക്കുവാൻ കഴിഞ്ഞ നമ്മൾ തീർച്ചയായും എത്രയോ ഭാഗ്യം ചെയ്തവർ