play-sharp-fill
സന്ദീപ് വധം; പ്രതികളെ ചാത്തങ്കരിയിലെത്തിച്ച്  തെളിവെടുപ്പ് നടത്തി;രോഷാകുലരായി നാട്ടുകാർ

സന്ദീപ് വധം; പ്രതികളെ ചാത്തങ്കരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി;രോഷാകുലരായി നാട്ടുകാർ

സ്വന്തം ലേഖകൻ

തിരുവല്ല: പെരിങ്ങര സിപിഐഎം ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാര്‍ വധക്കേസിലെ പ്രതികളായ ആര്‍എസ്‌എസ് പ്രവര്‍ത്തകരെ തിരുവല്ല ചാത്തങ്കരിയിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി.

തെളിവെടുപ്പിനിടെ രോഷാകുലരായി എത്തിയ നാട്ടുകാര്‍ സന്ദീപിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം തന്നെയാണെന്ന ആരോപണം ഉയര്‍ത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്ദീപിനെ കൊലപ്പെടുത്താന്‍ മറ്റൊരു കാരണവും ഇല്ലെന്നും നാട്ടുകാര്‍ പറഞ്ഞു.

പ്രതിഷേധിച്ചെത്തിയ നാട്ടുകാര്‍ പ്രതി ജിഷ്ണുവിനോട് കയര്‍ത്ത് സംസാരിച്ചു. കനത്ത സുരക്ഷയിലാണ് പ്രതികളെ തെളിവെടുപ്പിന് എത്തിച്ചത്.

അതേസമയം, പെട്ടന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു തിങ്കളാഴ്ച്ച കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ ഒന്നാം പ്രതി ജിഷ്ണു മാധ്യമങ്ങളോട് നടത്തിയ പ്രതികരണം.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും തങ്ങള്‍ക്ക് ബന്ധമില്ല സ്വയരക്ഷയ്ക്കാണ് കൊലപാതകം ചെയ്തതെന്നുമായിരുന്നു പ്രതികള്‍ പറഞ്ഞത്.

കൊല്ലപ്പെട്ട സന്ദീപ് കുമാറുമായി വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബിജെപിയുമായി ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഒരു വര്‍ഷം മുമ്പ് പാര്‍ട്ടി വിട്ടുവെന്ന് ജിഷ്ണു പറഞ്ഞു.

വധഭീഷണിയുണ്ടെന്ന് ജിഷ്ണു കോടതിയില്‍ അറിയിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസാണെന്നാണ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടിതിയില്‍ വാദിച്ചു.

കേസിലെ അഞ്ച് പ്രതികളേയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് പ്രതികളെ എട്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍വിട്ടത്.