അച്ഛൻ തൂങ്ങി മരിച്ചു,അമ്മ വിഷം കഴിച്ചു ; മാതാപിതാക്കൾ മരിച്ചതറിഞ്ഞ് മകൾ കൈഞരമ്പ് മുറിച്ചു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ചേർത്തല:അച്ഛനും അമ്മയും മരിച്ചതറിഞ്ഞ് മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു.മകളുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ കണ്ടത് അച്ഛനെ തൂങ്ങി മരിച്ച നിലയിലും അമ്മയെ വിഷം കഴിച്ച് അവശ നിലയിലുമാണ്. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയം ഞരമ്പ് മുറിച്ച് മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു.

എസ്.എൽ പുരം തോപ്പിൽ സനൽകുമാറിനെയാണ് (കുട്ടപ്പൻ- 46 ) കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ പ്രീതയെ (40) വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ വീടിനുള്ളിലും കണ്ടെത്തി. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയ സമയത്താണ് മകൾ ഹരിപ്രിയ(16) ഞരമ്പ് മുറിച്ച ്ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിപ്രിയയുടെ നിലവിളികേട്ടാണ് അയൽവാസികൾ ഓടിചെന്നത്.സനൽകുമാർ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു.പ്രീതയും ഹരിപ്രിയയും അപകടനില തരണം ചെയ്തു.

മജിസ്ട്രേറ്റ് എത്തി പ്രീതയുടെയും ഹരിപ്രിയയുടെയും മൊഴി രേഖപ്പെടുത്തി. സനൽകുമാർ എഴുതിയ കുറിപ്പും പൊലീസ് മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഡ്രൈവറാണ് സനൽകുമാർ.