മതം മാറിയവർക്ക് പട്ടികജാതി സംവരണം: ഹിന്ദു സംഘടനകൾ പ്രക്ഷോഭത്തിലേക്ക്
സ്വന്തം ലേഖകൻ
കോട്ടയം: ക്രിസ്ത്യൻ-ഇസ്ലാം മതത്തിലേയ്ക്ക് മത പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവിയും സംവരണവും നൽകണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സഭകൾ സമർപ്പിച്ച കേസിൽ കേന്ദ്ര അറ്റോർണി ജനറൽ ഹാജരായി പട്ടികജാതി സമൂഹത്തിന്റെ സംവരണവും പട്ടികജാതി പദവിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നിയമ പോരാട്ടത്തിനും ദേശവ്യാപക പ്രക്ഷോഭത്തിനും നേതൃത്വം കൊടുക്കാൻ പട്ടികജാതി സംഘടനാ നേതൃയോഗം തീരുമാനിച്ചു. ഹിന്ദു ഐക്യവേദിയുടെ നേതൃത്തിൽ തിരുനക്കര സമൂഹമoത്തിൽ ചേർന്ന പട്ടികജാതി സംഘടനകളുടെ സംസ്ഥാന നേതൃയോഗമാണ് പ്രക്ഷോഭത്തിനും നിയമപോരാട്ടത്തിനും കർമ്മ പദ്ധതികൾക്ക് രൂപം കൊടുത്തത്.
പട്ടികജാതി പദവിയും സംവരണവും കവർന്നെടുക്കാനുള്ള മത സംഘടനകൾ സമർപ്പിച്ചിട്ടുള്ള സുപ്രീം കോടതി കേസ്സിൽ സംസ്ഥാനത്തെ പട്ടികജാതി സംഘടനകളും ഹിന്ദു സംഘടനകളും കക്ഷിച്ചേരും. പട്ടികജാതി പദവി സംരക്ഷിക്കണമെന്നാവശ്യപ്പെട് ഫെബ്രു.29 നു മുമ്പ് പ്രധാനമന്ത്രി, കേന്ദ്ര നിയമമന്ത്രി, പട്ടികജാതി വകുപ്പ് മന്ത്രി, എം.പിമാർ, കേരള ഗവർണ്ണർ എന്നിവർക്ക് നിവേദനം നൽകും. മതപരിവർത്തിതർക്ക് സംവരണം നൽകാനുള്ള കേരള സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് പട്ടികജാതി നേതൃത്വം ഫെബ്രു.10 നു മുമ്പ് നിവേദനം നൽകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ ആവശ്യമുന്നയിച്ച് ഫെബ്രു.26 നു സെക്രട്ടറിയേറ്റിനു മുമ്പിൽ ഏകദിന ഉപവാസം നടത്താനും നേതൃയോഗം തീരുമാനിച്ചു. ജാതിയില്ലാത്ത ക്രൈസ്തവ-ഇസ്ലാം സമൂഹത്തിലെ ജാതി സംവരണത്തിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് മത നേതാക്കളുമായി ചർച്ച നടത്താനും തീരുമാനിച്ചു.
കെപിഎംഎസ് സംസ്ഥാന സമിതിയംഗം എൻ.കെ. നീലകണ്ഠൻ അദ്ധ്യക്ഷത വഹിച്ച നേതൃയോഗം മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.എ. ബാലൻ വിഷയാവതരണം നടത്തി.എം.കെ.കുഞ്ഞോൽ,ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചർ, ജന.സെക്രട്ടറി ഇ.എസ്.ബിജു, എം. കെ വാസുദേവൻ (എകെപിഎംസ് പ്രസിഡണ്ട്), എം.സത്യശീലൻ (ഹിന്ദു സാംബഭ മഹാസഭ ജന.സെക്രട്ടറി), പി.എസ്.പ്രസാദ് (എകെസിഎച്ച്എംഎസ് പ്രസിഡന്റ്), ഡോ.പി.പി.വാവ (കെപിഎംഎസ് ട്രഷറർ), പി.എൻ.മണികുമാർ( ഭരതർ മഹാസഭ, പ്രസിഡണ്ട്), ദിലീപ് ചെറുവള്ളി(കേരള പാണർ ഡവലപ്പ്‌മെൻറ് സൊസൈറ്റി, സെക്രട്ടറി), പി.ശശിധരൻ (ഫെഡറേഷൻ ഓഫ് എസ്സി/എസ്റ്റി, പ്രസിഡണ്ട്), വി.എൻ.സോമൻ(കേരള വേലൻ മഹാസഭ), പി.എസ്.പ്രഭാകരൻ (സാധുജന പരിപാലന സംഘം ഉപാദ്ധ്യക്ഷൻ), പി.വി.ഷാജിൽ (കെവിഎംഎസ് ട്രഷറർ), റ്റി.കെ.രാജൻ (കേരള പരവർ ആൻഡ് ഭരതർ സർവ്വീസ് സൊസൈറ്റി, വൈസ് ചെയർമാൻ) പി.ശശികുമാർ(കേരള പട്ടികജാതി സമുദായ സഭ), ലൈജു ഗോപാൽ(അംബേദ്കർ വിചാര കേന്ദ്രം, സെക്രട്ടറി), കെ.ഗുപ്തൻ(ഭൂ അവകാശ സംരക്ഷണ സമിതി), വി.കെ.മുരളീധരൻ(ഭരതർ മഹാജനസഭ, ജന.സെക്രട്ടറി), എം.ആർ.മോഹൻദാസ്(സാംബവ മഹാസഭ, യൂത്ത് മൂവ്‌മെൻറ് സംസ്ഥാന ജന.സെക്രട്ടറി), അഡ്വ.പി.സുധീർ(എസ്സി മോർച്ച പ്രസിഡൻറ്), എ.ഡി.സലിമോൻ(കേരള ഹിന്ദു പരവർ ആൻഡ് ഭരതർ സർവീസ് സൊസൈറ്റി) കെ.ഗോപാലൻ, എം.ആർ.ദിലീപ്, ഹിന്ദു ഐക്യവേദി സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി സി.ബാബു, സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് കെ.വി.ശിവൻ, വി.സുശീകുമാർ, ബിന്ദു മോഹൻ, രാജേഷ് നട്ടാശേരി, റ്റി.ആർ.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.തുടർന്ന് പത്മാ പുരസ്‌കാരം ലഭിച്ച എം.കെ കുഞ്ഞോലിനെ മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരനും, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലയും ആദരിച്ചു.