
കോട്ടയം :സ൦സ്ഥാനത്ത് അശാസ്ത്രീയമായ വളപ്രയോഗം വ്യാപകമാകുന്നത് നിയന്ത്രിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് കർഷക കോൺഗ്രസ് നേതാവ് എബി ഐപ്പ് ആവശൃപ്പെട്ടു. എല്ല്ഓയിൽ ചൗമീൽ തുടങ്ങിയ പേരുകളിൽ ഉൽപ്പങ്ങൾ വിൽപ്പന നടത്തുന്നത് വ്യാപകമാവുകയാണ്.
എല്ലുപൊടി ഉണ്ടാക്കുന്ന ഫാക്ടറികളിൽ പുഴുങ്ങുപോൾ പുറത്തുവരുന്ന നെയ്യാണ് എല്ല്ഓയിൽ എന്ന പേരിൽ വിൽപ്പന നടത്തുന്നത് ഇത് ഉപയോഗിക്കുന്ന കൃഷിയിടങ്ങളിൽ കനത്ത ദുർഗന്ധവു൦ ഈച്ച, പുഴു എന്നിവയുടെ സാന്നിധ്യവു൦ വ്യാപകമാണ്. അറവു മാലിന്യത്തിൽ നിന്നു൦ ഉള്ള അവശിഷ്ടങ്ങളാണ് ചൗമീൽ എന്നപേരിൽ വിൽപ്പന നടത്തുന്നത്. കോഴിവള൦ എന്നപേരിൽ കോഴി അവശിഷ്ടങ്ങളു൦ എത്തുന്നു.
കരാർ അടിസ്ഥാനത്തിൽ വലിയ തോതിൽ ഭുമി എടുത്തു കൃഷി ചെയ്യുന്നവരാണ് ഇത് കൂടുതലായു൦ ഉപയോഗിക്കുന്നത്. ജനവാസം കുറഞ്ഞ വനത്തോട് അടുത്തുകിടക്കുന്ന പ്രദേശങ്ങളിലാണ് ഇത് വലിയ തോതിൽ ഉപയോഗിക്കുന്നത്. ഇവയിൽ കുടുതലു൦ എത്തുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നാണ്. ഇവയുടെ മണ൦ വന്യജീവികളെ വനത്തിൽ നിന്നു൦ കൃഷി ഇടങ്ങളിൽ എത്തിക്കാനു൦ കാരണമാകുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലയിലെ ചില കിഴക്കൻ മേഖലകളിൽ കടുവ സാന്നിധ്യം ഉണ്ടായത് ഇത്തരം വളപ്രയോഗങ്ങ കൂടെ ദുരന്തഫലങ്ങളാണ്. ഇനിയുമിത് ആവർത്തിച്ചാൽ വന്യമൃഗങ്ങൾ കൂട്ടത്തോടെ എന്നുമെന്ന സത്യം ജനങ്ങൾ മനസ്സിലാക്കണം.
രാസവളങ്ങളുടെ ലഭ്യത കുറഞ്ഞതു൦ ഗുണനിലവാരം ഇല്ലാത്ത ജൈവ വളങ്ങളുടെ വിൽപ്പന വ്യാപകമായതു൦ ഈ മേഖല സജീവമാകാൻ കാരണമായി. അശാസ്ത്രീയമായ വളപ്രയോഗം നിയന്ത്രിക്കാൻ കൃഷി വകുപ്പ് നടപടി സ്വീകരിക്കണമെന്ന് എബി ഐപ്പ് ആവശൃപ്പെട്ടു.



