video
play-sharp-fill

സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് യുകെയില്‍ ആത്മഹത്യചെയ്ത ടോണിയുടെ ഭാര്യാ പിതാവും കുടുംബവും:

സമൂഹ മാധ്യമങ്ങള്‍ വഴി തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് യുകെയില്‍ ആത്മഹത്യചെയ്ത ടോണിയുടെ ഭാര്യാ പിതാവും കുടുംബവും:

Spread the love

സ്വന്തം ലേഖകന്‍
കോട്ടയം:L ചിങ്ങവനം സ്വദേശി ടോണി സ്‌കറിയ എന്നയാള്‍ യുകെയില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തെറ്റായ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയാ
ണെന്ന് ടോണിയുടെ ഭാര്യ ജിയയുടെ മാതാപിതാക്കളും സഹോദരിയും പത്രസമ്മേളനത്തില്‍ ആരോപിച്ചു. ടോണി ആത്മഹത്യ ചെയ്യാന്‍ കാരണം ജിയ ആണെന്നും ജിയയുടെ വഴിവിട്ട സ്വഭാവമാണെന്നുമാണ് സമൂഹ മാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചാരണം. ഇത് അടിസ്ഥാന രഹിതമാണെന്ന് ഇവര്‍ വ്യക്തമാക്കി.

 

ടോണി മരിക്കുമ്പോള്‍ ജിയ സ്ഥലത്തുണ്ടായിരുന്നില്ല. യുകെയില്‍ കെയര്‍ സെന്ററില്‍ നഴ്‌സായി ജോലി ചെയ്യുകയാണ് ജിയ. ഏഴും നാലും വയസുള്ള രണ്ടു കുട്ടികളുണ്ട്. കുട്ടികളാണ് സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നത്. ടോണി തടികൊണ്ടുള്ള സറ്റെയര്‍ കെയ്‌സില്‍ തുങ്ങി കിടക്കുന്നതു കണ്ട് മൂത്ത കുട്ടി ഫോണില്‍ പടമെടുത്ത് അമ്മയ്ക്ക് അയച്ചു കൊടുക്കുന്വോഴാണ് ജിയ വിവരം അറിയുന്നത്.

 

യുകെ പോലീസും ആത്മഹത്യയെന്ന് വിധിയെഴുതി. എന്നിട്ടും തങ്ങളുടെ മകളെ ക്രൂശിക്കുകയാണ്. അതില്‍ നിന്ന് സമൂഹ മാധ്യമങ്ങള്‍ പിന്‍തിരിയണമെന്നും ചിലരുടെ കമന്റുകള്‍ വല്ലാതെ വേദനിപ്പിച്ചെന്നും ജിയയുടെ പിതാവ് വെള്ളുത്തുരുത്തി കുന്നേല്‍ മാത്യു, ഭാര്യ ജോളി, മകള്‍ ജിത്തു എന്നിവര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group