Spread the love

കുമരകം : പ്രണയത്തിന്റെ മധുരമുള്ള പാട്ടുകൾ ആസ്വാദക മനസിൽ പൂമഴയായി:
കുമരകം കലാഭവന്റെ ആഭിമുഖ്യത്തിൽ
കലാ ‘സാംസ്കാരിക കൂട്ടായ്മയുടെ ഭാഗമായി
സലീലം ശ്രുതിസാഗരത്തിൽ സലിൻ ചൗധരി സംഗീതം നൽകിയ ഗാനങ്ങൾ അവതരിപ്പിച്ചു.

video
play-sharp-fill

സംഗീത ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച അതുല്യ കലാകാരൻ സലിൽ ചൗധരിയുടെ ‘ഓർമ്മയ്ക്കായിട്ടുള്ള
പാട്ടുകൂട്ടം കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സ്കൂൾ കലോത്സവ പ്രതിഭ
ഹരിനന്ദന ബി ഉദ്ഘാടനം ചെയ്തു.

കുമരകം കലാഭവൻ പ്രസിഡണ്ട് എം എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ
എം ജി യൂണിവേഴ്സിറ്റി
സിൻഡിക്കേറ്റ് മെമ്പർ അരുൺ കെ ശശീന്ദ്രനെ ആദരിച്ചു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ കുമരകം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
പി ഐ എബ്രഹാം, പി കെ മനോഹരൻ . കലാഭവൻ ഭാരവാഹികളായ
എസ് ഡി പ്രേംജി, പി എസ് സദാശിവൻ, ഗണേഷ് ഗോപാൽ, ജഗദമ്മ മോഹനൻ എന്നിവർ സംസാരിച്ചു.

സലിൽ ചൗധരിയുടെ ശ്രുതി സാഗരത്തിൽ ഈണം പകർന്ന ഗാനങ്ങൾ ഗായകരായ ഹരി നന്ദന ബി, പി.ഐ എബ്രഹാം, അജിമോൻ വി.ടി, സജീവ് പി.കെ, പ്രസാദ് എം.കെ, ശാന്തകുമാർ പി.കെ,

അമ്മാൾ സാജുലാൽ, ഗണേഷ് ഗോപാൽ, ബിനീത ഗണേഷ്,ജെനിമോൾ,
രതീഷ് ടി.എം,ഷിജു കെ എൻ, അനില, ബാബു ആപ്പിത്തറ, സുരേഷ് ടി കെ തുടങ്ങിയവർ
പാട്ടുക്കൂട്ടത്തിൽ ആലപിച്ചു.