റിയാലിറ്റി ഷോ മാതൃകയിൽ സെയിൽസ്മാൻ ഓഫ് ദി ഇയർ അവാർഡ് ഇവൻ്റുമായി ദ സെയിൽസ്മാൻ ടീം

റിയാലിറ്റി ഷോ മാതൃകയിൽ സെയിൽസ്മാൻ ഓഫ് ദി ഇയർ അവാർഡ് ഇവൻ്റുമായി ദ സെയിൽസ്മാൻ ടീം

സ്വന്തം ലേഖകൻ

കൊച്ചി : ഇതാദ്യമായി സെയിൽസ് രംഗത്തെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനായി അനിൽ ബാലചന്ദ്രൻ ദി സെയിൽസ്മാൻ പ്രൈവറ്റ് ലിമിറ്റഡിൻ്റെ നേതൃത്വത്തിൽ സെയിൽസ്മാൻ ഓഫ് ദി ഇയർ അവാർഡ് ഇവൻ്റ് സംഘടിപ്പിക്കുന്നു. സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകളിൽനിന്ന് പ്രതിഭാധനരായ സെയിൽസ്മാൻമാരെ കണ്ടെത്തി ആദരിക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കുന്ന ഈ ഇവന്റ് 2022 ജനുവരിയിൽ കൊച്ചിയിൽ നടക്കും.

മത്സരാർത്ഥികളെ നിശ്ചയിക്കുന്നതിനായി ദുബായ്, കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലായി ഈ വർഷം നവംബറിൽ ഓഡീഷൻ നടത്തും. മറ്റു രാജ്യങ്ങളിലുള്ള മലയാളികൾക്കുവേണ്ടി വെർച്വൽ പ്ലാറ്റ്ഫോമിലും പ്രത്യേകം ഓഡീഷൻ സംഘടിപ്പിക്കും. ഓഡീഷനിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 22 മത്സരാർത്ഥികൾ തുടർന്ന് ഗ്രൂമിങ് സെക്ഷനിലെ നിരവധി കടമ്പകളിലൂടെ കടന്നുപോകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാൻഡ് ഫിനാലെയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള സെയിൽസുമായി ബന്ധപ്പെട്ട മൂന്ന് റൗണ്ടുകളിലെ പ്രകടനം കൂടി വിലയിരുത്തിയാണ് വിന്നറേയും റണ്ണേഴ്സ് അപ്പിനെയും തെരഞ്ഞെടുക്കുന്നത്. ഇതിനുപുറമേ പത്ത് സബ് ടൈറ്റിൽ വിന്നേഴ്‌സിനെയും തെരഞ്ഞെടുക്കും. വിന്നർ, റണ്ണേഴ്സ് അപ്പ്, സബ്ടൈറ്റിൽ വിന്നേഴ്‌സ് എന്നിവരെ കാത്തിരിക്കുന്നത് ആകർഷകമായ ക്യാഷ് പ്രൈസും സർപ്രൈസ് ഗിഫ്റ്റുകളുമാണ്.

ഏഷ്യ, ജിസിസി, ആഫ്രിക്കൻ, ഓസ്ട്രേലിയ, അമേരിക്ക തുടങ്ങി രാജ്യങ്ങളിൽ സെയിൽസിലും ബിസിനസിലും സമഗ്രമായ ട്രെയിനിങ് നൽകി വരുന്ന സ്ഥാപനമാണ് അനിൽ ബാലചന്ദ്രൻ ദി സെയിൽസ്മാൻ പ്രൈവറ്റ് ലിമിറ്റഡ്. പതിനാറ് വർഷമായി സെയിൽസ് കോച്ചിങ് രംഗത്ത് പ്രവർത്തിക്കുന്ന അനിൽ ബാലചന്ദ്രൻ്റെ നേതൃത്വത്തിൽ സെയിൽസിൽ കഴിവുറ്റ പുതുതലമുറയെ ലോകമെങ്ങും വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ദ സെയിൽസ്മാൻ ട്രെയിനിങ് അക്കാദമി പ്രവർത്തിക്കുന്നത്.

സെയിൽസ്മാൻ ഓഫ് ദ ഇയർ അവാർഡ് ഇവൻ്റുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ദി സെയിൽസ്മാൻ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ അനിൽ ബാലചന്ദ്രൻ, പവിഴം ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ എൻ.പി ആന്റണി, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൗൺസലിംഗ് & ട്രാൻസാക്ഷണൽ അനാലിസിസ് വൈസ് പ്രസിഡൻ്റ് സെബാസ്റ്റ്യൻ അറക്കൽ, ഇലക്ട്രോഗ്രീൻ മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ അൻവർ എ ടി, സ്കോപ്പ് ടീം പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ശ്രീലിൽ എസ്.എൽ, സെർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ ബബ്‌ലു മോഹൻ എന്നിവർ പങ്കെടുത്തു.

CONTACT: Mr.Bablu Mohan – Mob: 9995719677
Email: [email protected]