Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം : കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി വിഷയത്തില്‍ ‘ചിന്ത’ മാസികയില്‍ ലേഖനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശമ്പളം നല്‍കാന്‍ കഴിയാത്തത് കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതയാണെന്നാണ് ലേഖനത്തിലെ വിമര്‍ശനം.

സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പ്രകാരം മാനേജ്‌മെന്റും തൊഴിലാളികളും നടപ്പിലാക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയില്ല. ഇത് പ്രതിസന്ധിയുടെ രൂക്ഷത വര്‍ധിക്കാന്‍ ഇടയാക്കിയെന്ന് മുഖ്യമന്ത്രി ലേഖനത്തില്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021-22 സാമ്പത്തിക വര്‍ഷം മാത്രം 2076 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കി. കെഎസ്ആര്‍ടിസിയെ പൊതുമേഖലയില്‍ നിര്‍ത്തുക എളുപ്പമല്ല. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങളില്‍ ജീവനക്കാര്‍ സഹകരിക്കണം.

മാനേജ്‌മെന്റ് തലത്തില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിക്കണം. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രഭങ്ങളോട് ജീവനക്കാരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.