സാമ്പത്തിക പ്രതിസന്ധിയില്‍ താല്‍ക്കാലികാശ്വാസം; കേന്ദ്രത്തില്‍ നിന്ന് 4000 കോടി എത്തി; ശമ്പളവും പെൻഷനും വൈകില്ല
തിരുവനന്തപുരം: കേന്ദ്രത്തില്‍ നിന്ന് 4000 കോടി ലഭിച്ചതോടെ ഓവർഡ്രാഫ്‌റ്റില്‍ നിന്ന് ട്രഷറി കരകയറി.
ഇതിനാല്‍ ശമ്പളവും പെൻഷനും വൈകില്ല.
2736 കോടി രൂപയുടെ നികുതി വിഹിതവും ഐജിഎസ്‌ടി വിഹിതവും ചേർന്നതാണ് ഈ 4000 കോടി രൂപ. ധനപ്രതിസന്ധി മറികടക്കാൻ മറ്റ് വഴികളും ധനവകുപ്പ് ആലോചിച്ചുവരികയാണ്. ഇതിനായി ട്രഷറിയില്‍ കൂടുതല്‍ പണം എത്തിക്കാനാണ് ശ്രമം.
91 ദിവസം മുതല്‍ 180 ദിവസം വരെ കാലാവധിയുള്ള ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ പലിശ 5.90 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായി സംസ്ഥാന സർക്കാർ ഉയർത്തി. മാർച്ച് ഒന്ന് മുതല്‍ 25വരെ നടത്തുന്ന നിക്ഷേപത്തിനാണ് ഈ ആനുകൂല്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
90 ദിവസം വരെയുള്ള നിക്ഷേപത്തിന് 5.4 ശതമാനവും 181 ദിവസം മുതല്‍ 365 ദിവസംവരെയുള്ള നിക്ഷേപത്തിന് ആറ് ശതമാനവും ഒരുവർഷം മുതല്‍ രണ്ടുവർഷം വരെ ഏഴ് ശതമാനവും അതിന് മുകളില്‍ 7.5 ശതമാനവുമാണ് നിലവിലെ നിരക്ക്. ഇതില്‍ മാറ്റമില്ല.
സംസ്ഥാനസർക്കാരിന്റെ വായ്പാലഭ്യതയും കേന്ദ്രസർക്കാരിന്റെ ഫണ്ടും കുറഞ്ഞതിനാല്‍ മാർച്ചിലെ സാമ്ബത്തിക പ്രതിസന്ധി മറികടക്കാൻ 22,000കോടി രൂപയിലധികം ആവശ്യമുണ്ടായിരുന്നു. 13,608കോടി ലഭ്യമാക്കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിരുന്നു.
ബാക്കി തുക കണ്ടെത്താനാണ് ട്രഷറിയിലെ ഹ്രസ്വകാല നിക്ഷേപങ്ങളുടെ പലിശ കൂട്ടിയത്. സഹകരണ ബാങ്കുകളിലും സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലും നിന്ന് കൂടുതല്‍ പണം കണ്ടെത്താനും ധനവകുപ്പ് ശ്രമിക്കുന്നുണ്ട്.