Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

അമ്പല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി പൊ​രി​യ​ന്‍റെപ​റ​മ്പില്‍ കെ. ​സ​ജീ​വനെ​ന്ന സി​പി​എം നേ​താ​വി​നെ കാ​ണാ​താ​യി​ട്ട് ഇന്ന് ഒ​രുവ​ര്‍​ഷം. സഖാവ് സ​ജീ​വനെ​ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 29 മു​ത​ലാണ് കാ​ണാ​താ​യ​ത്. 

മ​ത്സ്യ​ബ​ന്ധ​ന തൊഴിലാളിയായ സജീവൻ ബോ​ട്ടി​ല്‍ ജോ​ലി​ക്കു പോ​യതായിരുന്നു. ഭാ​ര്യ സ​ജി​ത വി​ളി​ച്ച​ത​നു​സ​രി​ച്ച്‌ തി​രി​ച്ചെ​ത്തി​യ സ​ജീ​വ​ന്‍ പക്ഷേ വീ​ട്ടി​ല്‍ എ​ത്തി​യി​ല്ല. സ​ജി​ത​യു​ടെ കു​ടും​ബവീ​ടാ​യ പു​ത്ത​ന്‍​ന​ട​യി​ല്‍നി​ന്ന് ഓ​ട്ടോയി​ല്‍ തോ​ട്ട​പ്പ​ള്ളി ജം​ഗ്ഷ​നി​ല്‍ വ​ന്നി​റ​ങ്ങു​ന്ന​ത് ക​ണ്ട​വ​രു​ണ്ട്. എ​ന്നാ​ല്‍, സ​ജി​ത​യു​ടെ വീ​ട്ടി​ല്‍ ചെ​ന്നി​ല്ലെ​ന്നാ​ണ് ബ​ന്ധു​ക്ക​ളുടെ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലിക്ക് വേണ്ടി വീ​ട്ടി​ല്‍നി​ന്നു പു​റ​പ്പെ​ടു​മ്പോള്‍ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​മ​ല്ല തോ​ട്ട​പ്പ​ള്ളി​യി​ല്‍ വ​ന്നി​റ​ങ്ങു​മ്പോള്‍ സജീവൻ ധരിച്ചിരുന്നത്. പു​ത്ത​ന്‍​ന​ട​യി​ല്‍നി​ന്ന് സ​ജീ​വ​ന് വ​സ്ത്രം ന​ല്‍​കി​യ​ത് ആ​രാ​ണെ​ന്ന ദുരൂഹതക്ക് ഉത്തരം കണ്ടെത്താനായിട്ടില്ല. തോ​ട്ട​പ്പ​ള്ളി പൂ​ത്തോ​പ്പ് സിപിഎം ​ബ്രാ​ഞ്ച് സ​മ്മേ​ള​നം ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ബ്രാ​ഞ്ചം​ഗ​മാ​യ സ​ജീ​വ​നെ കാ​ണാ​താ​യ​ത്. വിഎ​സ് പ​ക്ഷ​ക്കാ​ര​നാ​യി​രു​ന്ന സ​ജീ​വ​നെ വി​ഭാ​ഗി​ത​യു​ടെ പേ​രി​ല്‍ ഒ​ളി​പ്പി​ച്ച​താ​കാ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്ന​ത്.

അമ്പലല​പ്പു​ഴ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​മാ​ണ് സ​ജീ​വ​നു​വേ​ണ്ടി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.​ സ​ജീ​വ​ന്‍ പൊ​ഴി​യി​ല്‍ പെ​ട്ടുപോ​യ​താ​കാ​മെ​ന്ന മ​റു​പ​ടി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ല്‍ ന​ല്‍​കി​യ​ത്. സ​ജീ​വ​ന്‍റെ തി​രോ​ധാ​ന​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ ഹൈ​ക്കോ​ട​തി​യി​ല്‍ ഹേ​ബി​യ​സ് കോ​ര്‍​പ്പ​സ് ഹ​ര്‍​ജി​യും ന​ല്‍​കി​യി​രു​ന്നു. 

സജീവനെ കാണാതായി മാസങ്ങൾ കഴിഞ്ഞപ്പോൾ അമ്മ മരിച്ചിരുന്നു. ഒ​രു വ​ര്‍​ഷം ക​ഴി​യു​മ്പോഴും സ​ജീ​വ​ന്‍ എ​വി​ടെ​യെ​ന്ന ചോ​ദ്യത്തിന് കൃത്യമായ മറുപടിയില്ല.