ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന് കോവിഡ് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന് കോവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് പ്രകടിപ്പിച്ചിരുന്നതെന്നും മറ്റ് ശാരീരിക വിഷമതകളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വീട്ടില്‍ മറ്റാര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തനിക്ക് സഹായം നല്‍കിയ എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സച്ചിന്‍ നന്ദി അറിയിക്കുകയും ചെയ്തു.