Spread the love

ശബരിമല: ശബരിമലയിൽ 19,20 തീയതികളിൽ ഭക്തർക്ക് വെർച്വൽ ക്യൂ ബുക്കിംഗിന് നിയന്ത്രണം. ഈ ദിവസങ്ങളിൽ വെർച്വൽ ക്യൂ വഴി 1000 പേർക്കേ ബുക്കിംഗിനാകൂ. പമ്പയിലെ സ്പോട്ട് ബുക്കിംഗിൽ ഇതുവരെ നിയന്ത്രണമില്ല. കന്നിമാസ പൂജകൾക്കായി നാളെ നട തുറക്കും.ആഗോള അയ്യപ്പസംഗമത്തോടനുബന്ധിച്ചാണ് നിയന്ത്രണം.

video
play-sharp-fill

20ന് നടക്കുന്ന അയ്യപ്പസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വി.വി.ഐ.പി, വി.ഐ.പി വാഹനങ്ങൾക്ക് നാലിടത്തായി പ്രത്യേക പാർക്കിംഗ് ഒരുക്കിയിട്ടുണ്ട്. ചാലക്കയം -ത്രിവേണി ദേവസ്വം റോഡിലെ കുഴികൾ അടച്ചുതുടങ്ങി.

നാളെ വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നിയേകും. 17ന് രാവിലെ 5 മുതലാണ് കന്നിമാസപൂജകൾ ആരംഭിക്കുക. പൂജകൾ പൂർത്തിയാക്കി 21 ന് രാത്രി 10 ന് നട അടയ്ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group