Spread the love

തലയോലപ്പറമ്ബ്‌: ആധാര്‍ കാര്‍ഡ്‌ ഉപയോഗിച്ച്‌ കള്ളപ്പണം വെളിപ്പിച്ചതായി വാട്ട്‌സ് ആപ്പ്‌ വീഡിയോ കോള്‍ ചെയ്‌ത് റിട്ട.എസ്‌.ബി.ഐ ജീവനക്കാരിയില്‍നിന്നും 66 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി.

video
play-sharp-fill

തലയോലപ്പറമ്ബ്‌ പള്ളിക്കവല എസ്‌.ബി.ഐ ബ്രാഞ്ചില്‍നിന്നും കഴിഞ്ഞവര്‍ഷം മെയില്‍ ക്യാഷിയറായി റിട്ട. ചെയ്‌ത തലയോല പ്പറമ്ബ്‌ സ്വദേശിയായ ജീവനക്കാരിക്ക്‌ റിട്ട. ആനുകൂല്യമായി ലഭിച്ച തുക അടക്കമാണ്‌ നഷ്‌ടമായത്‌.

ഇവരുടെ ആധാര്‍ കാര്‍ഡ്‌ ഉപയോഗിച്ച്‌ മുബൈയിലെ കാനറ ബാങ്ക്‌ ശാഖയില്‍ അക്കൗണ്ട്‌ തുടങ്ങി കള്ളപ്പണം വെളുപ്പിക്കല്‍ നടത്തുന്നുണ്ടെന്നും അതിനാല്‍ ജീവനക്കാരിയുടെ അക്കൗണ്ടിലുള്ള പണം നിയമാനുസൃതമല്ലെന്നും അറസ്‌റ്റ് വാറണ്ട്‌ ഇഷ്യു ചെയ്‌തിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്‌ നടന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ മാസം 5 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ ഇവരുടെ വിവിധ അക്കൗണ്ടില്‍നിന്നും യു.പി.ഐ ട്രാന്‍സ്‌ഫര്‍ വഴിയും പ്രതിയുടെ വിവിധ അക്കൗണ്ടു കളിലേക്ക്‌ 66 ലക്ഷം രൂപയോളം തട്ടിയെടുക്കുകയായിരുന്നു.

റിട്ട. ബാങ്ക്‌ ഉദ്യോഗസ്‌ഥയുടെ കൈവശമുള്ളത്‌ നിയമാനുസൃതമായ പണമെന്ന്‌ തെളിയിക്കണമെങ്കില്‍ അക്കൗണ്ടിലുള്ള തുക ട്രാന്‍സ്‌ഫര്‍ ചെയ്‌തു നല്‍കണണമെന്ന്‌ ആവശ്യപ്പെടു കയായിരുന്നു.
മുംബൈ പോലീസ്‌ ഹെഡ്‌ കോര്‍ട്ടേഴ്‌സില്‍നിന്നാണ്‌ വിളിക്കു ന്നതെന്നും ആധാര്‍ ബോംബയില്‍ എവിടെയെങ്കിലും കൊടുത്തിട്ടുണ്ടോ എന്നു ചോദിച്ചായിരുന്നു ഫോണ്‍ ചെയ്‌തത്‌.

മുംബൈയില്‍ പോയസമയം എയര്‍പോര്‍ട്ടില്‍ വെരിഫിക്കേഷനായി ആധാര്‍ നല്‍കിയെന്ന്‌ പറഞ്ഞതോടെ ഇവരുടെ ആധാര്‍ കാര്‍ഡ്‌ ഉപയോഗിച്ച്‌ മുംബൈയിലെ കാനറ ബാങ്കില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയെന്നും രാജ്യദ്രോഹ കുറ്റമാണെന്നും പറഞ്ഞു വിശ്വസിപ്പിച്ച ശേഷമാണ്‌ തട്ടിപ്പ്‌ നടന്നത്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ തലയോലപ്പറമ്ബ്‌ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന്‌ ഇവര്‍ പ്രതിയുടെ അക്കൗണ്ടിലേക്ക്‌ ട്രാന്‍സ്‌ഫര്‍ ചെയ്‌ത തുകയില്‍ 10.2 ലക്ഷം രൂപ തടയുന്നതിന്‌ പോലീസിന്‌ സാധിച്ചിട്ടുണ്ട്‌. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി