Spread the love

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസില്‍ നിർണ്ണായക റിപ്പോർട്ടുമായി എസ്‌ഐടി. പി. എസ് പ്രശാന്തിൻ്റെ ഭരണസമിതിക്കും വീഴ്ചയുണ്ടായി എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.

video
play-sharp-fill

2019ലെ വീഴ്ച 2025ലും അവർത്തിച്ചുവെന്നും റിപ്പോർട്ടില്‍ വ്യക്തമാണ്. സ്വർണപാളികള്‍ സന്നിധാനത്തു നിന്നും കൊണ്ടുപോയതില്‍ വീഴ്ചയുണ്ടായി. പ്രത്യേക അന്വേഷണ സംഘം ഇന്ന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

2025ല്‍ സ്വർണപ്പാളികള്‍ ഹൈക്കോടതി അനുമതി കൂടാതെ ശബരിമലയില്‍ നിന്ന് ചെന്നൈയിലേക്ക് കൊണ്ടുപോയത്. 2019ല്‍ ദ്വാരപാലക പാളിയും കട്ടിളപ്പാളിയും കൊണ്ടുപോയതിന്റെ ആവർത്തനമാണ് 2025ല്‍ ഉണ്ടായത് എന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിറം മങ്ങിയപ്പോഴാണ് 2019ല്‍ സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏല്‍പ്പിക്കുന്നത്. അതേ രീതിയിലാണ് 2025ലും കൊണ്ടുപോയത്.