Spread the love

തിരുവനന്തപുരം: തലസ്ഥാനത്ത് വില്‍പ്പനയ്ക്കായി എത്തിച്ച 42 ഗ്രാം എംഡിഎംഎയുമായി 39-കാരൻ എക്സൈസ് സംഘത്തിന്റെ പിടിയിലായി.
പോത്തൻകോട് വാവറമ്പലം സ്വദേശി ഷൈജു എന്നയാളാണ് പത്താംകല്ലിന് സമീപം നടത്തിയ പരിശോധനയില്‍ അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എ. ഷമീർഖാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

video
play-sharp-fill

കഴക്കൂട്ടത്തു നിന്ന് വാങ്ങിയ മയക്കുമരുന്ന് പാറശാലയിലെത്തിച്ച്‌ മറ്റൊരാള്‍ക്ക് കൈമാറാനായിരുന്നു പ്രതിയുടെ പദ്ധതി. പിടിക്കപ്പെടാതിരിക്കാൻ ജാഗ്രതയോടെയാണ് പ്രതികള്‍ നീങ്ങിയത്. സാധനം കൈമാറേണ്ട ആവശ്യക്കാരൻ്റെ ബൈക്കിന്റെ നമ്പരും, പ്രതിയായ ഷൈജു ധരിച്ചിരിക്കുന്ന ഷർട്ടിന്റെ നിറവും അടയാളമായി മുൻകൂട്ടി പറഞ്ഞുറപ്പിച്ചിരുന്നു. ഈ അടയാളങ്ങള്‍ നോക്കി മനസ്സിലാക്കി പാറശാലയില്‍ വെച്ച്‌ മയക്കുമരുന്ന് വാങ്ങാൻ മറ്റൊരാള്‍ എത്തുമെന്നായിരുന്നു കരാർ.

എന്നാല്‍ പ്രതികളുടെ നീക്കങ്ങളെക്കുറിച്ച്‌ എക്സൈസ് സംഘത്തിന് മുൻകൂട്ടി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പത്താംകല്ലിന് സമീപം വെച്ച്‌ ഷൈജുവിനെ തടഞ്ഞുനിർത്തി പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യം ചെയ്യലില്‍ ഷുക്കൂർ എന്നയാളുടെ നിർദ്ദേശപ്രകാരമാണ് മയക്കുമരുന്ന് കടത്ത് നടത്തിയതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെയും മയക്കുമരുന്ന് ശൃംഖലയെയും കുറിച്ച്‌ എക്സൈസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് . .