Spread the love

ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം സുപ്രീംകോടതിയില്‍ ആരംഭിച്ചു.

video
play-sharp-fill

മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗാണ് വാദിക്കുന്നത്. വാദത്തിനിടെ വിശ്വാസികളാണോ ശബരിമല കയറിയതെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോയെന്നും കോടതി ചോദിച്ചു. എന്നാല്‍ ഇവർ രണ്ടു പേരും കേരളത്തില്‍ നിന്നുള്ള ഹിന്ദുക്കളാണെന്നാണ് ഇന്ദിരാ ജയ്സിംഗ് മറുപടി പറഞ്ഞത്.

യുവതീ പ്രവേശം അനുവദിച്ച വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.  മല കയറിയതിന്റെ പേരില്‍ ബിന്ദു അമ്മിണിക്കെതിരെ ആള്‍ക്കൂട്ട ആക്രമണം ഉണ്ടായെന്നും അവർക്ക് കേരളത്തില്‍ നിന്നും പോകേണ്ടിവന്നുവെന്നും ഇന്ദിര ജയ്സിംഗ് വാദിച്ചു. ആർട്ടിക്കില്‍ 25(1) പ്രകാരം ക്ഷേത്രങ്ങളില്‍ പവേശിക്കാൻ അനുവാദമുണ്ടെന്നുമുള്ള വാദവും മുന്നോട്ട് വച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group