video
play-sharp-fill

കോവിഡാനന്തരമുള്ള ആദ്യ മണ്ഡല മകരവിളക്ക് തീ‍‍ര്‍ഥാടനം: ശബരിമല നട ഇന്ന് തുറക്കും; മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണവും ഇന്ന്

കോവിഡാനന്തരമുള്ള ആദ്യ മണ്ഡല മകരവിളക്ക് തീ‍‍ര്‍ഥാടനം: ശബരിമല നട ഇന്ന് തുറക്കും; മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണവും ഇന്ന്

Spread the love

സ്വന്തം ലേഖിക

ശബരിമല: മണ്ഡല മകരവിളക്ക് തീ‍‍ര്‍ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും.

വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനെട്ടാം പടിക്ക് കീഴെ ആഴിയില്‍ അഗ്‌നി പകരുന്നതോടെ പതിനെട്ടാം പടി കയറ്റം ആരംഭിക്കും. സന്നിധാനത്ത് ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല.

നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെയും മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയുടെയും സ്ഥാനാരോഹണവും ഇന്നുണ്ടാവും. നാളെ മുതല്‍ ഡിസംബര്‍ 27 വരെയാണ് തീര്‍ഥാടന കാലം.
ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കോവിഡാനന്തരമുള്ള ആദ്യ തീര്‍ഥാടന കാലത്തിനാണ് ശബരിമല ഒരുങ്ങുന്നത്.

അതിനാല്‍ തന്നെ തീര്‍ഥാടകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവും പ്രതീക്ഷിക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്.