video
play-sharp-fill

മുണ്ടക്കയം വണ്ടൻപതാൽ തേക്കിൻ കൂപ്പിൽ ശബരിമല തീർത്ഥാടകരുടെ വാഹനം കാട്ടുപോത്തിനെ ഇടിച്ചുണ്ടായ അപകടത്തിൽ കാട്ടുപോത്ത് ചത്തു; കാട്ടുപോത്തിന്റെ ജഡം മറവു ചെയ്യാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു; അപകടത്തിന്റെ വീഡിയോ-ദൃശ്യങ്ങൾ കാണാം

Spread the love

മുണ്ടക്കയം: കോരുത്തോട് വണ്ടൻപതാൽ തേക്ക് കൂപ്പിൽ ശബരിമല തീർത്ഥാടകരുടെ വാഹനം കാട്ടുപോത്തിനെ ഇടിച്ചുണ്ടായ അപകടത്തിൽ കാട്ടുപോത്ത് ചത്തു.

അപകടത്തിൽ ഡ്രൈവർ കുംഭകോണം സ്വദേശി മണികണ്ഠന് പരിക്കേറ്റു. കാട്ടുപോത്തിന്റെ ജഡം മറവു ചെയ്യാൻ വനംവകുപ്പിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു.

തമിഴ്നാട്ടിൽ നിന്നുമെത്തിയ തീർത്ഥാടകരെ സത്രം കാനനപാതയിൽ ഇറക്കിയ ശേഷം പമ്പയ്ക്കു പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അപകടം നടക്കുമ്പോൾ ഡ്രൈവർ മാത്രമാണ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിലേക്ക് ഓടിക്കയറിയ കാട്ടുപോത്ത് വാഹനത്തിൽ ഇടിക്കുകയായിരുന്നു. പഴയ പനക്കച്ചിറ പാലത്തിനു സമീപം രണ്ട് വർഷത്തോളമായി കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. വാഹന യാത്രക്കാർക്ക് ഇതു പലപ്പോഴും ഭീഷണിയായിട്ടുമുണ്ട്.