
ശബരിമല സന്നിധിയില്‍ ഓണസദ്യക്ക് തുടക്കമായി
സ്വന്തം ലേഖകൻ
ശബരിമല സന്നിധിയില്‍ ഓണസദ്യക്ക് തുടക്കമായി. ഉത്രാട ദിനത്തില്‍ ആരംഭിച്ച ഓണ സദ്യ 5 ദിവസം വരെ നീണ്ടു നില്‍ക്കും.ഉത്രാട നാളില്‍ ആദ്യം അയ്യപ്പന് മുന്നില്‍ 20 കൂട്ട വിഭവങ്ങള്‍ അടങ്ങിയ സദ്യ തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേല്‍ശാന്തി ജയരാമൻ നമ്ബൂതിരിയും ചേര്‍ന്ന് വിളമ്ബിയതോടെയാണ് ഓണ നാളിലെ സദ്യക്ക് തുടക്കമായത്.
തിരുവോണ ദിവസമായ ഇന്ന് തന്ത്രിയുടെ വകയാണ് ഭക്തര്‍ക്ക് സദ്യ നല്‍കുന്നത്. രാവിലെ അത്തപ്പൂക്കളം ഒരുക്കിയതിന് ശേഷമാണ് ഓണ സദ്യക്കുളള ഒരുക്കങ്ങള്‍ തുടങ്ങിയത്. ഓണക്കാല പൂജകള്‍ക്ക് ശേഷം വ്യാഴം രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0