
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍, ഉണ്ണികൃഷ്ണൻ പോറ്റിയില്‍ നിന്ന് സ്വർണം വാങ്ങിയ ജ്വല്ലറി പൂട്ടിയനിലയില്‍. കർണാടക ബെല്ലാരിയിലെ വ്യാപാരി ഗോവർധന്റെ ‘റൊദ്ദം’ ജ്വല്ലറിയാണ് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്.
ജ്വല്ലറിയില്‍ ഉപഭോക്താക്കള്‍ക്ക് ബന്ധപെടാനായി ഫോണ്‍ നമ്പര്‍ മാത്രമുള്ള നോട്ടീസ് പതിച്ചിട്ടുണ്ട്. എസ്‌ഐടി സംഘം തെളിവെടുപ്പിനായി നാളെ ബെല്ലാരിയില്‍ എത്തിയേക്കും.
ശബരിമല ദ്വാരപാളികളില്‍ നിന്നും വേർതിരിച്ചെടുത്ത സ്വർണ്ണം കർണാടക ബെല്ലാരിയിലെ വ്യാപാരിയായ ഗോവർധനാണ് ഉണ്ണികൃഷണൻ പോറ്റി വിറ്റത്. ഉണ്ണികൃഷ്ണൻ പോറ്റി 476 ഗ്രാം സ്വർണം കൈമാറിയെന്നായിരുന്നു ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധൻ നല്‍കിയ മൊഴി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും തമ്മിലുള്ള സാമ്ബത്തിക ഇടപാടുകളും എസ്‌ഐടി പരിശോധിച്ച് വരികയാണ്. കേസില്‍ പ്രതി ചേർക്കപ്പെട്ട ദേവസ്വം ബോർഡിലെ കൂടുതല്‍ ഉദ്യോഗസ്ഥരെ അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയാണെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യും.







