video
play-sharp-fill

ശബരി എക്സ്പ്രസിലെ ശുചിമുറി അകത്തുനിന്ന് പൂട്ടി സംസാരശേഷിയില്ലാത്ത യാത്രക്കാരന്‍; ഒടുവില്‍ പൂട്ട് പൊളിച്ചത് പോലീസെത്തി

ശബരി എക്സ്പ്രസിലെ ശുചിമുറി അകത്തുനിന്ന് പൂട്ടി സംസാരശേഷിയില്ലാത്ത യാത്രക്കാരന്‍; ഒടുവില്‍ പൂട്ട് പൊളിച്ചത് പോലീസെത്തി

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: ശബരി എക്സ്പ്രസില്‍ പരിഭ്രാന്തി പരത്തി യാത്രക്കാരൻ.

ഇയാള്‍ ശുചിമുറിയില്‍ കയറി അകത്തുനിന്ന് പൂട്ടി അടച്ചിരുന്നു.
ചെങ്ങന്നൂരില്‍ നിന്നും ട്രെയിനില്‍ കയറിയ ആളാണ് ശുചിമുറിയില്‍ കയറി അടച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവസാനം ഷൊര്‍ണൂര്‍ റെയില്‍വെ പോലീസെത്തി പൂട്ട് പൊളിച്ചാണ് ഇയാളെ പുറത്തിറക്കിയത്. സംസാരശേഷിയില്ലാത്തയാളാണ് ട്രെയിനിലെ ശുചിമുറിയില്‍ കയറിയിരുന്നത്. പിന്നീട് ഇയാളെ പൊലീസ് വിട്ടയച്ചു.

കഴിഞ്ഞ ദിവസം വന്ദേ ഭാരത് എക്സ്പ്രസിലും സമാനമായ രീതിയില്‍ പരിഭ്രാന്തി പരത്തി ശുചിമുറിയില്‍ യുവാവ് അടച്ചിരുന്നു. വാതില്‍ കുത്തിപ്പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്.

കാസര്‍ഗോഡ് ഉപ്പള സ്വദേശിയായ യുവാവ് കാസര്‍ഗോഡ് നിന്നാണ് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനില്‍ കയറിയത്.