തേർഡ് ഐ ബ്യൂറോ
കോട്ടയം: പി.സി ജോർജിനെയും ശബരിമലയെയും അമിതമായി ആശ്രയിച്ച കെ.സുരേന്ദ്രന് വൻ തിരിച്ചടി. പത്തനംതിട്ടയിലെ ഒരു നിയോജക മണ്ഡലത്തിൽ പോലും സുരേന്ദ്രന് ലീഡ് നേടാൻ സാധിച്ചില്ല. ശബരിമല നാമജപ സമരം ശക്തമായി നടന്ന പന്തളം ഉൾപ്പെടുന്ന അടൂർ നിയോജക മണ്ഡലത്തിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിൽ മത്സരിച്ച വീണാ ജോർജാണ് ഒന്നാമത് എത്തിയത്. ഇവിടെ അരലക്ഷം വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ചു എന്നത് മാത്രമാണ് സുരേന്ദ്രന് ആകെയുള്ള നേട്ടം. പി.സി ജോർജിന്റെ പൂഞ്ഞാറിലും, ജോർജിന് സ്വാധീനമുള്ള കാഞ്ഞിരപ്പള്ളിയിലും കാര്യമായ ചലനമുണ്ടാക്കാൻ സുരേന്ദ്രന് സാധിച്ചില്ല. ജോർജ് ഇഫക്ട് സുരേന്ദ്രന് ലഭിച്ചില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ശബരിമല സമരത്തിന്റെ പേരിൽ മൂന്നു ലക്ഷം വോട്ടിൽ എത്തിക്കാൻ സുരേന്ദ്രന് സാധിച്ചു എന്നത് മാത്രമാണ് ഇവിടെ ആകെയുണ്ടായ നേട്ടം.
കാഞ്ഞിരപ്പള്ളി
ആന്റോ ആന്റണി – 55330
വീണ ജോർജ് – 45587
കെ.സുരേന്ദ്രൻ – 36628
പൂഞ്ഞാർ
ആന്റോ ആന്റണി – 61530
വീണ ജോർജ് – 43601
കെ.സുരേന്ദ്രൻ – 30990
തിരുവല്ല
ആന്റോ ആന്റണി – 54250
വീണ ജോർജ് – 50511
കെ.സുരേന്ദ്രൻ – 40186
റാന്നി
ആന്റോ ആന്റണി – 50755
വീണ ജോർജ് – 42931
കെ.സുരേന്ദ്രൻ – 39560
ആറന്മുള
ആന്റോ ആന്റണി – 59111
വീണ ജോർജ് – 52413
കെ.സുരേന്ദ്രൻ – 50413
കോന്നി
ആന്റോ ആന്റണി – 49667
വീണ ജോർജ് – 46946
കെ.സുരേന്ദ്രൻ – 46506
അടൂർ
വീണ ജോർജ് – 53216
കെ.സുരേന്ദ്രൻ – 51260
ആന്റോ ആന്റണി – 49280