video
play-sharp-fill

ശബരിമല മേല്‍ശാന്തി കേരളത്തില്‍ ജനിച്ച ബ്രാഹ്‌മണനാകണം..! ശബരിമല മേല്‍ശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കും; മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഹര്‍ജി

Spread the love

സ്വന്തം ലേഖകന്‍

കൊച്ചി: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേല്‍ശാന്തി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കാന്‍
ഹൈക്കോടതിയില്‍ നാളെ പ്രത്യേക സിറ്റിങ്. ജസ്റ്റിസ് അനില്‍.കെ.നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി.അജിത് കുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് നാളെ പ്രത്യേക സിറ്റിങ് നടത്തുക.

വിജ്ഞാപനമനുസരിച്ച് അപേക്ഷകന്‍ കേരളത്തില്‍ ജനിച്ച മലയാളി ബ്രാഹ്‌മണനായിരിക്കണമെന്നാണ് വ്യവസ്ഥ .ഇത് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയാണ് നാളെ പരിഗണിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group