video
play-sharp-fill

കുത്തേറ്റതിന് പിന്നാലെ റുഷ്ദിയുടെ പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍

കുത്തേറ്റതിന് പിന്നാലെ റുഷ്ദിയുടെ പുസ്തകങ്ങള്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍

Spread the love

ന്യൂയോര്‍ക്ക്: യുഎസിൽ ആക്രമണത്തിനിരയായതോടെ, സൽമാൻ റുഷ്ദിയുടെ നോവലുകൾക്ക് വായനക്കാർ കൂടുന്നു. വിവാദമായ സെയ്റ്റാനിക് വേഴ്‌സസാണ് കൂടുതല്‍പേരും തിരയുന്നത്. സൽമാൻ റുഷ്ദി ബുക്കർ പ്രൈസ് നേടിയ മിഡ്നൈറ്റ്സ് ചിൽഡ്രനും ആവശ്യക്കാരേറെയാണ്. ശനിയാഴ്ച ആമസോണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയിൽ ഇവ ഇടം നേടി.

കത്തി ആക്രമണത്തിൽ അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റി. സംസാരശേഷി വീണ്ടെടുത്തതായി റുഷ്ദിയുടെ ഏജന്‍റ് ആൻഡ്രൂ വൈലി സ്ഥിരീകരിച്ചു.