video
play-sharp-fill

റബ്ബർ – ആവർത്തന കൃഷി സബ്സിഡിക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു നല്കണം; റബർബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറോട് തോമസ് ചാഴികാടൻ എം.പി

റബ്ബർ – ആവർത്തന കൃഷി സബ്സിഡിക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു നല്കണം; റബർബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറോട് തോമസ് ചാഴികാടൻ എം.പി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: റബ്ബർ – ആവർത്തന കൃഷി സബ്സിഡിക്ക് അപേക്ഷ സമർപ്പിക്കാനുള്ള തിയതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു നൽകാൻ നടപടി സ്വീകരിക്കണമെന്ന് റബർബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറോട് തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടു.

ദീർഘ കാലത്തിനു ശേഷമാണ് ആവർത്തന കൃഷിക്കുള്ള സബ്സിഡിക്കായി കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ചിരിക്കുന്നത്. സബ്സിഡിക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30 ആണ്. എന്നാൽ സംസ്ഥാനത്ത് ഉണ്ടായ അതിവർഷവും പ്രകൃതിക്ഷോഭവും മൂലം പലർക്കും അപേക്ഷ സമയപരിധിക്കുള്ളിൽ സമർപ്പിക്കുവാൻ കഴിഞ്ഞില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യം അനുഭാവപൂർവം പരിഗണിച്ച് അപേക്ഷ സമർപ്പിക്കാനുള്ള സമയം ദീർഘിപ്പിച്ചു നൽകാമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ എംപിക്ക് ഉറപ്പുനൽകി.