
റിട്ട. വനംവകുപ്പ് ഉദ്യോഗസ്‌ഥൻ ആളൊഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ ; ഒപ്പം മദ്യപിച്ചവർക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
തൃശൂർ: ചാലക്കുടിയിൽ റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്‌ഥൻ മരിച്ച നിലയിൽ. റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്‌ഥൻ സെയ്‌ത് (68) ആണ് മരിച്ചത്. ചാലക്കുടി ആനമല ജംക്ഷനിൽ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
തലയ്ക്കു പരുക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്‌തമല്ല. ഇന്നലെ ഈ ഭാഗത്ത് ഇവർ മദ്യപിച്ചതായി ചിലർ വ്യക്തമാക്കുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇദ്ദേഹത്തൊടൊപ്പം ഒന്നിച്ചു മദ്യപിച്ചവരെ പൊലീസ് തിരയുന്നു. മദ്യപാനത്തിനിടയിലുണ്ടായ തർക്കമാണോ അതോ കാലു തെറ്റി വീണ് തലക്ക് പരിക്കേറ്റതാണോ എന്നും പരിശോധിക്കുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Third Eye News Live
0