ബിരുദ വിദ്യാര്‍ഥിനിയെ ബന്ധുവിന്‍റെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖിക

അടിമാലി: ബിരുദ വിദ്യാര്‍ഥിനിയെ ബന്ധുവിന്‍റെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

ബൈസണ്‍വാലി കാക്കാട മുക്കനോലിക്കല്‍ മണിക്കുട്ടൻ്റെ മകള്‍ അര്‍ച്ചന (20) നെയാണ് ബന്ധുവിന്‍റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പകല്‍ ഈ രണ്ട്​ വീടുകളിലും ആരും ഉണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അര്‍ച്ചനയുടെ മാതാപിതാക്കളും ബന്ധു വീടുകളിലുള്ളവരും പണിക്കു പോയി മടങ്ങി വന്നപ്പോഴാണ് അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാകു എന്ന് രാജാക്കാട് പൊലീസ് അറിയിച്ചു. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. അമ്മ പുഷ്പ, സഹോദരന്‍ ആദര്‍ശ്.

എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്
▂▂▂▂▂▂▂▂▂▂▂▂▂.
ക്രിസ്മസ്-പുതുവത്സര ബാച്ചിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. (online/offline ) കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ)
+919037588860
Visit Facebook Page